***** *********** ********** ************
2011 ആഗസ്റ്റ് 4. 5:20 IST
വയനാട് കറ്ണാടക അതിര്‍ത്തി.. കാടിന് സമീപമുള്ള ചതുപ്പ് നിലത്തിന് മുകളില്‍ ഒരു ഹെലികോപ്ടര്‍ പ്രത്യക്ഷപ്പെട്ടു.അതില്‍ ക്യാപ്റ്റന്‍ രാജു വും ജയനും.
രാജുസ്യൂട്ടിന് പുറമേ ഒരു കറുത്ത് വലിയ ഓവറ്ക്കോട്ട് ധരിച്ചിരിക്കുന്നു,ഷെറ്ലക്ക് ഹോംസിനെ പോലെ ഒരു വലിയ തൊപ്പിയും
കൂളിംഗ്ലാസും.പിന്നെ ചുണ്ടില്‍ ഒരു ചുരുട്ട് പൈപ്പ് വച്ചിരിക്കുന്നു.. അതില്‍ നിന്നും പുക ചുരുളുകള്‍ മുകളിലേക്ക്.
ജയന്, മുന്‍ഗാമി* യെ പോലെ ഒരു വലിയ ബെല്‍ ബോട്ടം പാന്റ്സും രണ്ട് പോക്കറ്റുകള്‍ ഉള്ള ഷര്‍ട്ടും. ജയന് തന്നെയാണ്
പൈലറ്റ്.
രാജുബൈനാക്കുലറ് കൊണ്ട് മലയുടെ താഴ്വാരവും ചതുപ്പ് നിലവും പരിശോധിക്കുന്നു.മഞ്ഞ് പുതച്ച് നില്ക്കുന്ന മനോഹരമായ
താഴ്വാരം.അവിടെ ചതുപ്പ് നിലത്തിന് കിഴക്ക് വശത്തായി ഒരു വലിയ മഹാഗണി മരം.മരത്തില്‍ ഒരു ഏറുമാടം.അവിടെ
ചെറിയ വെളിച്ചം കാണാം.
രാജു:- “ഡോ ജയാ ജ്ജ് ഒന്ന് മരിയാദക്ക് വിമാനം പറത്തുന്നുണ്ടോ ? ഒരു വക്ക് പൊട്ടിയ വിമാനം!!”
ജയന്:- “ഇത് വിമാനമല്ലാാാാാാാാാാാാാ ഹെലികോട്പറാണ്”..
രാജു:- “ഒന്നും കാണാന്‍ പറ്റുന്നില്ലല്ലിഷ്ടാ.. ജ്ജ് ഒന്ന് താഴേക്ക് കൊണ്ട് വാ”..
ജയന്:- “ആദ്യം കൂളിങ്ങ്ഗ്ലാസ് മാറ്റിവയ്ക്കൂ.. “
രാജു:-“അധികം ബര്‍ത്താനം ഒന്നും ബേണ്ടട്ടാ.. മരിയാദക്ക് ഈ കുന്ത്രാണ്ടം താഴെ ഇറക്കൂ.. ചതുപ്പില്‍ ഒരാള്‍
മരിച്ച് കിടക്കുന്നു എന്ന് തോന്നുന്നൂ”..
ഹെലികോപ്റ്റര്‍ താഴെ ഒരു പാറക്കെട്ടില്‍ ഇറങ്ങുന്നു.ജയനും വാസുവും ഒരു പാറക്കല്ലിന് പിറകില്‍ മറഞ്ഞ് നിന്ന്
ബൈനാക്കുലറുകള്‍ കൊണ്ട് ചതുപ്പിലേക്ക് നോക്കുന്നു..അവിടെ ഒരു ശവം കിടക്കുന്നതായി അവര്‍ കാണുന്നു.
രാജു:- “ഇയാള്‍ വടിയായെന്നാ തോന്നുന്നെ”..
ജയന് ബൈനാക്കുലറ് ഒന്നു കൂടി അഡ്ജസ്റ്റ് ചെയ്യുകയാണ്...
ജയന്:-“ അയ്യോാാാാാാാാാാാാ.. ഇത് ... ഇത്.... ദാസപ്പന് മുതലാളിയാാാ”..
രാജു:-“അനക്ക് എങ്ങനെയാ ഇയ്യാളെ അറിയുക ?”
ജയന് ആകെ പരിഭ്രമിക്കുന്നു..
ജയന്:-“ദാസപ്പന് മൊതലാളി എന്റെ അയല്‍ വാസിയാാ”..
രാജു:-“എന്നാല്‍ ജ്ജ് ബേഗം ബാാ.. അട്ത്ത് പോയി നോക്കാം”..
അവര്‍ ചതുപ്പിനെ ലക്ഷ്യമാക്കി ഓടി. അപ്പോള്‍.. ആ ഏറുമാടത്തില്‍ നിന്നും വെടിയുണ്ടകള്‍ അവര്‍ക്ക് നേരെ ചീറിവന്നു.
ഡിശ്യ്യൂം..ഡിശ്യ്യൂം..ഡിശ്യ്യൂം..ഡിശ്യ്യൂം..ഡിശ്യ്യൂം..ഡിശ്യ്യൂം..ഡിശ്യ്യൂം..ഡിശ്യ്യൂം..ഡിശ്യ്യൂം..ഡിശ്യ്യൂം..ഡിശ്യ്യൂം..
എങ്ങും വെടിയൊച്ചകള്‍..ഒരു ബുള്ളറ്റ് ജയന്റ്റെ പാന്റ്സിന്റെ ബട്ടണില്‍ തട്ടി തെറിക്കുന്നു..
ജയന്:-“ഭാഗ്യത്തിനു രക്ഷപ്പെട്ടൂ... വെടിവച്ചവനെ കിട്ടിയിരുന്നെങ്കില്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ “
രാജു:-“പിന്നേ... നീ ഒലത്തും... ജയാാ ജ്ജ് ഡയഗോല് അടിക്കാണ്ട് വേഗം ഓടീക്കോാ”...
അവര്‍ തിരിഞ്ഞ് ഓടുന്നു.. രണ്ട് പേരും ഓടി ഹെലികോപ്റ്റരില്‍ കയറുന്നു..കിതയ്ക്കുന്നു..
ജയന്:-“കാവിലമ്മ കാാാത്തൂൂൂൂൂ”..
രാജു:-“എന്നാലും അന്റെ മേല്‍ കൊള്ളാണ്ട് ഇത്രേം വെടിവച്ചവെനെ സമ്മതിക്കണം”
ജയന്:-“വെടിവച്ചത് നമ്മളേ ഒന്ന് വിരട്ടാനായിരിക്കും...”
വീണ്ടും ഒരു ബുള്ളറ്റ് ഹെലികോപ്റ്റരിന്റെ ഫാനിന് തട്ടുന്നു..
രാജു:-“വേഗം പറപ്പിക്കൂ.. നിന്നാല്‍ അപകടമാണ്”....
ഹെലിക്കോപ്റ്റര്‍ പറന്നുയരുന്നു...തണുത്ത വെളുപ്പാന്‍ കാലത്തിലെ മൂടല്‍ മഞ്ഞുകള്ക്കിടയിലേക്ക് ഹെലികോപ്റ്റര്‍
അപ്രത്യക്ഷമാകുന്നു..
******* ******* ********
സമയം 09:20 ഡിറ്റക്ടീവ് ചൊക്ലി യുടെയും നമ്പോലന്റെയും താവളം..
നമ്പോലന്റെ മുറി. മേശയില്‍ ഒര് ലാപ്ടോപ്പ്. അതില്‍ എന്തൊക്കെയോ ചിത്രങ്ങള്‍.നമ്പോലന് നിര്‍നിമേഷനായി
ചിത്രങ്ങളിലേക്ക് തുറിച്ച് നോക്കുന്നു. കയ്യില്‍ ഒരു ചെറിയ പുസ്തകം. എങ്ങ് നിന്നോ പറന്ന് വന്ന
ഒരു ഈച്ച കറങ്ങി കറങ്ങി മേശയില്‍ ലാന്റ് ചെയ്യുന്നു...
ഉടനെ നമ്പോലന് പുസ്തകം കൊണ്ട് ഒറ്റ അടി.അതിന്റെ ആഘാതത്തില്‍ തല തകര്‍ന്ന ഈച്ച കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു
നമ്പോലന് ഉടനെ ഒരു ക്യാമറയുമായി വന്ന് ഈച്ചയുടെ ശവത്തിന്റെ ഫോട്ടോകള്‍ എടുക്കുന്നു,
ആത്മഗതം “ഇത്തവണ അവാറ്ഡ് എനിക്ക് തന്നെ !!”
അപ്പോള്‍ ചൊക്ക്ലിയുടെ റൂം. റൂമിലെ ചുമരുകളില്‍ അസിന്റെ പല പല പോസുകളില്‍ ഉള്ള
ഫോട്ടോകള്‍..തലവഴി പുതപ്പ് ഇട്ട് ഡിറ്റക്ടീവ് ചൊക്ക്ലീ ഗാഢ നിദ്രയില്‍..അലാറം അടിക്കുന്നു.. 9:30 ..
ചൊക്ക്ലി ഞെട്ടി ഉണരുന്നു.
ആത്മഗതം “ഒരു ഡിറ്റക്ടീവ് എപ്പോളും അതിരാവിലെ ഉണരണം”.
ചാടി എണീറ്റ ചൊക്ലി തന്റെ കരാട്ടെ വസ്ത്രങ്ങള്‍ അണിഞ്ഞ് പരിശീലനത്തിനായി ടെറസ്സിലേക്ക്.
അദ്ദേഹം വായുവില്‍ മുഷ്ടി ചുരുട്ടി ഇടിക്കുന്നു. തൊഴിക്കുന്നു. ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു.
“ഹാ ഹീ ഹീ ഹാ ഹൌ..”
വീണ്ടും പ്രകടനങ്ങള്‍.. ഒരു മേശയില്‍ ചൊക്ക്ലീ ഒരു ഇഷ്ടിക വയ്ക്കുന്നു.
“ഹാാാാാാാ“ ശബ്ദത്തോടെ ശക്തമായി ഒരു പഞ്ച്.. ഇഷ്ടിക കഷണങ്ങളായി തെറിച്ച് വീഴുന്നു.
നായകന്റെ മുഖത്ത് സന്തോഷവും ആത്മ വിശ്വാസവും.
വീണ്ടും പ്രകടങ്ങള്‍..വായുവില്‍ മുഷ്ടി ചുരുട്ടി ഇടിക്കുന്നു. തൊഴിക്കുന്നു.
ഇത്തവണ 2 ഇഷ്ടികകള്‍ തകര്‍ക്കാനുള്ള ശ്രമം.
“ഹാാാാാാാാാാാാാാാാ” ശബ്ദത്തോടേ ആഞ്ഞ് അടിക്കുന്നു.
“ഹൌൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗ” താനറിയാതെ തന്നെ ഇത്തവണ തന്റ്റെ വായില്‍ നിന്ന് പുറപ്പെട്ട ഈ അലറ്ച്ച
കേട്ട് ചൊക്ലി ഞെട്ടി. കയ്യില്‍ നീര് വച്ചിരിക്കുന്നു. അങ്ങിങ്ങ് ചുവപ്പ് കലറ്ന്ന നീല നിറം.
നായകന്റെ മുഖത്ത് വേദനയും നിരാശയും.
ഈ കരച്ചില് കേട്ട നമ്പോലന് ക്യാമറയുമായി പുറത്തേക്ക് ഓടുന്നു.
ഇത് കണ്ട ചൊക്ലി
“നമ്പോലാ നീ എങ്ങോട്ടാ”
“ഒരു പട്ടിയുടെ കരച്ചില് കേട്ടു.അവിടെ ആരോ ഒരു പട്ടിയെ അടിച്ച് കൊന്നു എന്ന് തോന്നുന്നു. അതിന്റെ ഫോട്ടോ എടുക്കണം”
“എടാ അത് പട്ടി കരഞ്ഞതല്ല.. ഞാന്‍ ഒന്ന് പ്രാക്ടീസ് ചെയ്തതാ”
“മോങ്ങാനും നീ പ്രാക്ടീസ് ചെയ്യുമോ.. ഇതൊന്നും ബോസ് അറിയണ്ടാ”
“നീ ആരോടും പറയരുത്.. ഒരു ദുര്‍ബല നിമിഷത്തില്‍ അങ്ങനെ സംഭവിച്ച് പോയി..”
മുറിയില്‍ നിന്ന് ഫോണ്‍ റിങ്ങ് ചെയ്യുന്നു..
“ട്രിങ്ങ്ട്രിങ്ങ് ട്രിങ്ങ് ട്രിങ്ങ് “
അവറ് താഴെ എത്തി കാള്‍ റിസീവ് ചെയ്യുന്നു.
ക്യാപ്റ്റന്‍ രാജു വിന്റെ ശബ്ദം..
“ബോസ് ഹിയറ്”
ചൊക്ക്ലി :- “ഏജന്റ് 042 റിപ്പോര്‍ട്ടിങ്ങ് സാറ്”
രാജു:- “ഉടനെ ലൊക്കേഷന്‍ VVഇല് റിപ്പോറ്ട്ട് ചെയ്യുക”
രണ്ട് പേരും വീട് ലോക്ക് ചെയ്ത് കാറ് പോര്‍ച്ചില്‍ പോകുന്നു, അവിടെ K.K ആട്ടോമൊബയില് പ്രൊപ്പറയിറ്ററ്
മനോഹരന്റ്റെ കയ്യില്‍ നിന്നും വാങ്ങിയ സെക്കന്റ്(അതോ 3rd) ഹാന്റ് കാറില്‍ ചാടിക്കയറുന്നു.
നമ്പോലന് എത്ര ശ്രമിച്ചിട്ടും ഉള്ളില്‍ നിന്നും ഡോര്‍ അടയ്ക്കാന്‍ കഴിയുന്നില്ല.
അപ്പോള്‍ ചൊക്ലി:-
“നീ ആ ഡോറ് അവിടെ ഉപേക്ഷിച്ചെക്കൂ”
മൂന്ന് ഡോറുകളും നാല് വീലുകളും ഉള്ള ആ ശകടം മുന്നോട്ട് പോകുന്നു. പോകുന്ന വഴി മുഴുവന്‍ കറുത്ത
പുകകൊണ്ട് നിറയുന്നു.
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
12:30 ലൊക്കേഷന്‍ രാ.വി. (രാജുവിന്റെ വീട്).രാജുആകെ ഉല്‍ക്കണ്ഠാകുലനായി മുറ്റത്ത് ഉലാത്തുന്നു.
ചൊ & ന അവിടെ അവസാനം എത്തുന്നു.
രാ:- “ നിങ്ങള്‍ താമസിച്ച് പോയി”
ചൊ:- “ലേറ്റായിപ്പോയി അതാ താമസിച്ചത്”
രാ:- “ഹും...”
ന:-“അല്ലാ ഈ കാറ് കൊണ്ട് ഇതിലും വലിയ സ്പീഡില്‍ വരാന്‍ കഴിയില്ലാ”
രാ:-“അതൊക്കെ ഞാന്‍ ശരിയാക്കി തരാം..ഉടനെ വരൂ ജയന്റെ ഗുഹയിലേക്ക് പോകാം”
മൂവരും ആ ബംഗ്ലാവിന്റെ പുറകിലേക്ക് കടന്നു, അവിടെ ഒര് ഇടനാഴി..അതിന് വലത് വശത്തായി വലിയ
ഒരു പെരുമ്പാമ്പിന്റെ യും ഒരു ചെറിയ പാമ്പിന്റെയും അസ്തികൂടങ്ങള്‍.
ന:-“ഇതെന്താ പെരുമ്പാമ്പിന്റെ എക്ക്സ് റേയോ”
രാ:- “അത് ജയന്റെ പൂറ്വികന് കഴുത്തില്‍ ഇട്ടിരുന്ന പെരുമ്പാമ്പിനെ അസ്തികൂടമാണു!!”
നമ്പോ:-“അപ്പൊ ഈ ചെറിയ അസ്തികൂടമോ?”
ചൊക്ലീ:-“എടാ അത് ആ വലിയ പാമ്പ് ചെറിയ കുട്ടിയായപ്പോള്‍ ഉള്ള അസ്തികൂടമാണു”.
രാജു:-“ചൊക്ക്ലീ, ജ്ജ് ഉശാറാക്കുന്നുണ്ടല്ലാ”
അവറ് മുന്നോട്ട് നടന്നു. ജയന്റെ ഗുഹയ്ക് മുന്നില്‍ എത്തി. അവിടെ ഒരു പഴയ തുരുമ്പിച്ച JCB നില്ക്കുന്നുണ്ടായിരുന്നു.
നമ്പോ:“ഇത് ജയന്റെ പൂറ്വികന് പുറം ചൊറിയാന്‍ ഉപയോഗിച്ച..”
രാജു:-“വെല്‍ ഡണ്‍ നമ്പോലന്..”
ഗുഹയ്ക്ക് സമീപം ജയന് ഒന്നാമന്റെ വലിയ ബ്ലാക് & വൈറ്റ് ഫോട്ടോ.
ജനന മരണ തീയതികള്‍ അതിനു താഴെ എഴുതിയിരിക്കുന്നു. അതിന് അടുത്തായി ജയന് രണ്ടാമന്റെ
കളറ് ഫോട്ടോ. ജനനത്തീയതി എഴുതിയിട്ടുണ്ട്.
1982 നവംബറ് 5.
മരണത്തീയതി എഴുതിയിട്ടില്ല.
ചൊക്ക്ലി:-“അപ്പോ ഇപ്പോള്‍ ഉള്ളത് ജയന് രണ്ടാമനാണ് അല്ലേ?”
രാജു:-“അതേ.. അന്റെ തല ഇമ്പ്രൂവ് ആവ്ന്നുണ്ട് ട്ടോ”.
രാജുഗുഹാ കവാടത്തിന് മുന്നില്‍ വന്നു. അവിടെ ഒരു മൈക്കും പച്ചയും മഞ്ഞയും നിറത്തില്‍ ബ്ലിങ്ക് ചെയ്യുന്ന
കുറെ LED കള്‍. രാജുഅവിടെയുള്ള പച്ച ബട്ടണില്‍ വിരലമര്‍ത്തി...
ജയന്റെ ശബ്ദം അവിടെ മുഴങ്ങി.
“എല്ലാം ഉരിയോ..........”
രാജുവിന്റെ മറുപടി
“ക്യൂരിഡാന് മാത്രം”.
“ഒകെ.....................”
ഗുഹാകവാടം മലറ്ക്കെ തുറന്നു.
അവറ് ഉള്ളിലേക്ക് പ്രവേശിച്ചു.
ജയന് :-
“ഒരു ഞെട്ടിപ്പിക്കുന്ന വാറ്ത്ത ഉണ്ട്. പഴയ ഫുട്ബാള്‍ കളിക്കാരനും അറിയപ്പെടുന്ന പണക്കാരനുമായ
ദാസപ്പന് മുതലാളി കൊല്ലപ്പെട്ടു”
രാജുഞെട്ടിയില്ല..ചൊക്ലിയും നമ്പോലനും ഞെട്ടി.
+++++++++++++++++++++++++++++++++++++++++++++++++++++++++++
ഇതേ സമയം മലഞ്ചെരുവിലെ ബംഗ്ലാവ്.
വെള്ള നിറമുള്ള നാല് നില മാളിക. കരിങ്കല്ല് കൊണ്ടുള്ള മതില്. രണ്ടാള് പൊക്കത്തില്‍
വലിയ ഗേറ്റ്.ഗേറ്റിന് സമീപം മാറ്ബിളില് ഇങ്ങനെ എഴുതിയിരിക്കുന്നു.
“ദാസപ്പ വിലാസം വലിയ ബംഗ്ലാവ്”
ഗേറ്റില്‍ ഒരു ബോറ്ഡ് തൂക്കിയിട്ടിരിക്കുന്നു.
‘പട്ടിയുണ്ട് സൂക്ഷിക്കുക.ദാസപ്പ വിലാസത്തിലെ വേട്ട നായ’.
റോഡരികിലൂടെ ഗ്രാമത്തിലെ അറിയപ്പെടുന്ന പത്ര വ്യവസായി കാപ്പിരി മത്തായി സൈക്കിളില്‍ പോകുന്നു.
അപ്പോ ഒരു വഴിപോക്കന്:
“ഉച്ചക്കാണോ മത്തായി പത്രം വന്നത് ? എന്താ ചൂടുള്ള വാര്‍ത്ത ?”
മത്തായി:-“ചൂടുള്ള വാര്‍ത്ത.. എന്നക്കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട..കുഴിയില്‍ കാലും നീട്ടി ഇരിക്കുവാ..എന്തേലും അറിയാന്‍ ബാക്കിയുണ്ടോ”.
മത്തായി ഒരു പത്രം ഗേറ്റിന് മുകളിലൂടെ ബംഗ്ലാവിലേക്ക് എറിഞ്ഞു.
ഉള്ളില്‍ നിന്നും നായയുടെ കുര..”ഭൌഭൌഭൌഭൌഭൌഭൌഭൌഭൌ“..
മത്തായി പേടീച്ച് വേഗം പോകുന്നു.
ബംഗ്ലാവിന്റെ ഉള്ളിലെ വലിയ ഹാള്‍.ഹാളിന്റെ ഒരു വശത്ത് അനേകം
മദ്യക്കുപ്പികള്‍ അടുക്കിവച്ച ചില്ലിന്റെ അലമാര.പല പല ബ്രാന്‍ഡുകള്‍.
പലവിധ നിറങ്ങള്‍.
അനന്തന് നമ്പ്യാറ് ഉലാത്തുന്നു.
കയ്യില്‍ ഒരു ഗ്ലാസ് xxx റം. കൂടെ ഒരു മദാലസ സുന്ദരിയും.
അനന്തന് നമ്പ്യാര്‍ പരിഭ്രാന്തനായിരിക്കുന്നു.
“ബീപ്.ബീപ്..ബീപ്.ബീപ്ബീപ്“
ശബ്ദം കേട്ട നമ്പ്യാറ് അലമാരയ്ക്കടുത്തേക്ക് പോകുന്നു.
മുകളില്‍ നിന്നും 4-മത്തെ വരിയില്‍ ഉള്ള അരിസ്റ്റോക്രാറ്റിന്റെ ബോട്ടില്‍ നമ്പ്യാര്‍ വലത് വശത്തേക്ക്
മാറ്റി വയ്ക്കുന്നു. അവിടെ ചുവന്ന നിറത്തില്‍ ഉള്ള ഒരു നോബ്..
നമ്പ്യാറ് നോബ് തിരിച്ചു. എന്നിട്ട് ചോദിച്ചു.
“ഇന്‍ പിന് സേഫ്റ്റി പിന്. സേഫ്റ്റി പിന്നിന്റെ നിറം എന്ത്?”
അലമാരയ്ക് പിറകില്‍ ഒരു ശബ്ദം
“പച്ച”.
നമ്പ്യാര്‍ വീണ്ടൂം നോബ് തിരിച്ചു. അലമാര 180 ഡിഗ്രീയില്‍ കറങ്ങി.
അവിടെ ഒരു വാതില്‍ ദൃശ്യ്യമായി.വാതില്‍ തുറന്ന് കൊണ്ട്
നമ്പ്യാരേക്കാള് കറുത്തവനും തടിച്ചവനും രോമാവൃതമായവനുമായ ഒരു
രൂപം അവിടെ ആവിര്‍ഭവിച്ചു. അത് നമ്പ്യാരുടെ വിശ്വസ്ഥനും ജനിതക
ശാസ്ത്രജ്ഞനും ആയ ഡോ.ജി.ബി ആയിരുന്നു.
രോമാവൃതമായ ശരീരം.മനുഷ്യനാണോ ആള്ക്കുരങ്ങാണൊ എന്ന് സംശയം
തോന്നത്തക്ക വിധം ഉള്ള രൂപ ഭംഗി. ഡോ.ജിബി യുടെ തോളില്‍
ഒരാള്‍ കിടക്കുന്നു.ചളിപുരണ്ട വസ്ത്രങ്ങള്‍.
ജി.ബി. ചിരിക്കുന്നു:-“ബുഹഹഹഹഹഹഹഹാഹഹാഹഹഹാഹ്ഹാഹ”
നമ്പ്യാറ്:- “എന്ത് പറ്റി ? ആരാണിത്?”
ജിബി”:-“ദാസപ്പനാ.. ബ്രാണ്ടീ ആണെന്ന് കരുതി. ഞാന്‍ ലാബില്‍ ഉണ്ടാക്കിയ മരുന്ന് കുടിച്ച ഇവന്
ആ ചതുപ്പ് നിലത്തില്‍ കിടക്കുന്നുണ്ടായിരുന്നു.“
നമ്പ്യാ:-“നീ എന്തിനാണ് ഇവനു ഏറുമാടത്തില്‍ പ്രവേശനം കൊടുത്തത്?”
ജിബി:-“അതിന് ഇതെല്ലാം ഈ ദാസപ്പന് മുതലാളിയുടെ അല്ലേ ? നമ്മള് വെറും അഭയാര്ഥികളാണല്ലോ”
നമ്പ്യാര്‍ ഒന്നു മൂളി..
ജിബി തുടര്‍ന്നു:-“അതിനിടയില്‍ രണ്ട് പേറ് ഹെലികോപ്ടറില്‍ വന്നു. ആ ചതുപ്പുനിലത്തിലേക്ക്.”
നമ്പ്യാ:-“ആരാണു ? അവരും നമ്മളേപ്പോലെ ആ നിധി എടുക്കാന്‍ വന്നവരാണോ?”
ജി.ബി:-“അറിയില്ല.ഞാന്‍ അവരെ വിരട്ടിയോടിച്ചു.പിന്നെ അവരുടെ ദൃശ്യങ്ങള്‍ ഞാന്‍ വീഡിയോയില്‍ എടുത്തിട്ടുണ്ട്.
നമുക്ക് പരിശോധിക്കാം”
നമ്പ്യാ:-“അതിന് മുന്‍പ് ദാസപ്പനെ എങ്ങനെ എങ്കിലും നേരെ ആക്കണം”
ജി.ബി ഹാളിന്റെ മറ്റോരു മൂലയിലേക്ക് നടന്നു. അവിടെ ഉള്ള കറുത്ത സ്വിച്ച് അമര്‍ത്തി.
ഒരു ഫ്രിഡ്ജ് അവിടെ ഉയര്‍ന്ന് വന്നു.അതിനകത്ത് പല പല സിറിഞ്ച്കള്.മരുന്നുകള്‍.
ഒന്ന് ആലോച്ചിച്ച ശേഷം ജിബി അതില്‍ ഒരു സിറിഞ്ച് എടുത്ത് ദാസപ്പന് ഇഞ്ചക്ഷന് കൊടുക്കുന്നു.
ജി.ബി:-“ദാസപ്പന് ഇപ്പോള്‍ ശരിയാകും”.
ജി.ബി. ചിരിക്കുന്നു:-“ബുഹഹഹഹഹഹഹഹാഹഹാഹഹഹാഹ്ഹാഹ”
നമ്പ്യാറ്:-“അതിരിക്കട്ടെ. ഗവേഷണം എവിടേ വരെ ആയി ?“
ജിബി:-“മനസ്സ്നിനെ മാറ്റുന്ന മരുന്ന് ഞാന്‍ കണ്ടുപിടിച്ചു. അത് കഴിച്ചാല്‍ ശത്രുക്കള്‍
മിത്രമാകും.മിത്രം ശത്രുആകും. പിന്നെ ഭൂമിക്കടിയിലെ ആ ഗോത്രവര്‍ഗ്ഗക്കാരുടെ താവളത്തിലേക്ക്
ഞാന്‍ വഴിയും കണ്ടെത്തി.ഇനി ആ സമയം മാത്രം അറിഞ്ഞാല്‍ മതി”.
“എന്ത് സമയം?” നമ്പ്യാറ് ചോദിച്ചു.
“ആ വഴി തുറക്കപ്പെടുന്ന സമയം. മാസത്തില്‍ രണ്ട് തവണ മാത്രമേ ആ കവാടം തുറക്കൂ.ആ
ദിവസങ്ങളില്‍ ഗോത്രത്തലവന് പൂജകള്‍ നടത്തും .അപ്പോള്‍ നിധി അവിടെ പൊങ്ങി വരും
അതിന് മുന്നില്‍ വച്ച് അവറ് നൃത്തം ചെയ്യും”
ജി.ബി. ചിരിക്കുന്നു:-“ബുഹഹഹഹഹഹഹഹാഹഹാഹഹഹാഹ്ഹാഹ”
നമ്പ്യാറ്:-“അഭിനന്ദനങ്ങള്‍ മിസ്റ്ററ് ജിബി. താങ്കള്‍ ഇത്രയും കണ്ടൂപിടിച്ചല്ലോ.
ആള് ദ ബെസ്റ്റ്.ഇത് നമുക്ക് ആഘോഷിക്കണം.എവിടെ നര്ത്തകിമാറ് ?”
അര്‍ദ്ധ നഗ്നകളായ സുന്ദരികള്‍ അവിടെ വരുന്നു. നമ്പ്യാരും ജിബിയും കുറെ
ശിങ്കിടികളും നൃത്തം ചെയ്യുന്നു. ആ ശബ്ദം കേട്ട് ദാസപ്പന് മുതലാളിയും ഞെട്ടി എണീക്കുന്നു.
അവരുടെ കൂടെ നൃത്തം ചെയ്യുന്നു..
+++++++++++++++++++++++++++++++++++++++++++++++++++++++++++++
(തുടരും)
ജയന്റെ ഗുഹ.
വാസു,ചൊക്ലി നമ്പോലന് എന്നിവര്‍ ഉള്ളില്‍ കടക്കുന്നു.
അവിടെ വാസുവിന്റെയും ജയന്റെയും അത്യാധുനിക യുദ്ധ സാമഗ്രികള്‍ പലതരം ഷെല്ഫുകളില്.
രാജുഅതീവ ഗൌരവത്തോടെ:-
“ഞാന്‍ നിങ്ങള്‍ക്ക് ഈ മിഷനു വേണ്ട ചില എക്ക്വിപ്മെന്റ്സ് കാണിച്ച് തരാം”
ചൊക്ലീ:-“എന്ത് ?”
നമ്പോലന്:-“അതായത് ചില ആയുധങ്ങള്‍ ഐ മീന്‍ സ്റ്റേഷനറീസ്”
അപ്പോള്‍ ജയന്:-“അധികം തമാശിക്കരുത്....................”
രാജുതന്റെ കോട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു റിമോട്ട് കണ്ട്രോള് എടുത്ത് ഒരു ബട്ടണ്‍ പ്രസ് ചെയ്തു.
അപ്പോള്‍ സമീപത്തെ ഷെല്‍ഫില്‍ നിന്നും ഒരു യന്ത്ര മനുഷ്യന്റെ കൈ നീണ്ട് വന്നു. അതില്‍ പച്ച നിറമുള്ള
രണ്ട് പന്തുകള്‍ ഉണ്ടായിരുന്നു. ഒരു ക്രിക്കറ്റ് ബാളിന്റെ വലിപ്പം.
അപ്പോ നമ്പോലന്:-“ആ ദാസപ്പന് മൊതലാളിയെ കൊന്നവന്റെ തല എറിഞ്ഞ് പൊട്ടിക്കാം അല്ലേ”
ജയന്:-“ഇത് GPRS Balls ആണു.ഇതിന്റെ മദ്ധ്യഭാഗത്ത് അമര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ഒരു മാപ്പ് കാണാം”.
ജയന് ഒരു പന്ത് എടുത്ത് ഡെമോ കാണിക്കുന്നു.
ആ പന്തിന്റെ നടുവില്‍ നിന്നും ഒരു ചെറിയ ആന്റിന പുറത്തേക്ക് വന്നു. അതിന്റെ അറ്റത്ത് ഒരു LCD സ്ക്രീന്‍ പ്രത്യക്ഷപ്പെട്ടു,
അതില്‍ ഒരു മാപ്പ് ദൃശ്യമായി.മാപ്പിനു താഴെ വലത് വശത്ത് നാല് അക്ഷരങ്ങള്‍.J V N C .
ജയന് തുടര്‍ന്നു:-ഈ മാപ്പ് touch screen ആണു.”J" യില്‍ ടച്ച് ചെയ്താല്‍ ജയന് എവിടെ എന്ന് മാപ്പില്‍ കാണാം.
ബാക്കി നിങ്ങള്‍ക്ക് മനസിലായല്ലോ.
രാജു, ചൊക്ക്ലിക്കും നമ്പോലനും പന്തുകള്‍ കൊടുക്കുന്നു.
ചൊക്ലീ:- “ഇനി എന്താണു” ?
ജയന് ഒരു ചാക്ക് എടുത്ത് നമ്പോലന് കൊടുക്കുന്നു.
ഇത് കണ്ട ചൊക്ലീ ചിരിക്കുന്നു..
“.. നമ്പോലാ.. നിനക്ക് പറ്റിയ സാധനം”
അപ്പോ ജയന് പറഞ്ഞു “ഇത് വെറും ചാക്കല്ല.. ആള്‍ക്കാരെ അദൃശ്യ്യരാക്കുന്ന ചാക്കാണ്.
ഇത് തലവഴി മൂടിയാല്‍ പിന്നെ ആളെ കാണില്ല.
രാജുആ ചാക്ക് എടുത്ത് നമ്പോലനെ മൂടുന്നു.
അത്ഭുതം നമ്പോലന് അദൃശ്യ്യനായി. രാജുചാക്ക് എടുത്ത് മാറ്റുന്നു. എന്നിട്ട് പറഞ്ഞു
“ഇത് ബുള്ളറ്റ് പ്രൂഫ് കൂടിയാണ്. പക്ഷേ വെള്ളം നനഞ്ഞാല്‍ ഇതിന്റെ ശക്തി പോകും. ഒരു സാധാരണ ചാക്കായി മാറും.”
ജയന് പറഞ്ഞു അടുത്തത് മിസ്റ്റര്‍ പച്ചക്കുളം വാസുവിന്റെ ഗവേഷണ ഫലമായി ഉണ്ടായ സൂപ്പര്‍ കാറ് ആണു.
രാജുകോട്ടില് നിന്നും മറ്റൊരു റിമോട്ട് കണ്ട്രോള് എടുത്ത് ബട്ടണ്‍ പ്രസ് ചെയതു. അപ്പോള്‍
തറയുടെ ഒരു ഭാഗം പുറകോട്ട് തെന്നി മാറി. അവിടെ ഭൂമിക്കടിയില്‍ നിന്നും ചുവന്ന് ഫെറാറി കാര്‍ മുകളിലേക്ക് വന്നു,
കാറ് താനെ അവര്‍ നില്‍ക്കുന്നിടത്തേക്ക് വന്നു. അണ്ടര്‍ഗ്രൌണ്ട് ഷെഡിന്റെ ഡോറ് താനെ അടഞ്ഞു.
രാജുമുഖത്ത് ഗൌരവം വരുത്തി ..
“ഇത് പല പ്രത്യേകതകളും ഉള്ള കാറ് ആണു.ജെയിംസ് ബോണ്ടിന്റ്റെ കാറിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇതിലുണ്ട്”.
അപ്പോള്‍ ചൊക്ലീ:-
“താങ്ക്യൂ വെരിമച്ച്.എനിക്ക് ഇതൊക്കെ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാം.അധികം വിശദീകരണങ്ങള്‍ എനിക്ക് ആവശ്യ്യമില്ല.”
രാജു:-“നിന്റെ കഴിവില്‍ എനിക്ക് അഭിമാനമുണ്ട്. പിന്നെ ഈ കാറിന്റ്റെ പുറകില്‍ ഉള്ള ബമ്പറില്‍ GPRS സിസ്റ്റം ഉണ്ട്.
അതിനാല്‍ ഈ കാറ് എപ്പോള്‍ എവിടെ ആണെന്ന് എനിക്ക് മനസിലാകും”
ചൊക്ക്ലീ:-“ഇനി എന്താണ് ഞങ്ങളുടെ മിഷന്?”
ജയന്:-“ദാസപ്പന് മുതലാളിയെ ആരൊ കൊന്നു!. “
ഉടനെ നമ്പോലന് :-“അത് ഞങ്ങള്‍ക്ക് മനസിലായി.നേരത്തെ പറഞ്ഞല്ലോ.. ആരാ കൊന്നത് എന്ന് കൂടെ പറഞ്ഞാല്‍ മതി ?”
രാജു:-“ജ്ജ് ഒന്ന് മുണ്ടാണ്ടിരി ഹിമാറേ.. അത് ആരാന്ന് കണ്ട്പിടിക്കാനാണ് ഇങ്ങള അങ്ങോട്ട് വിടുന്നത്”.
ചൊക്ലീ:-“ഈ ദാസപ്പന് മുതലാളിയെ കണ്ടാല്‍ എങ്ങനെ തിരിച്ച് അറിയും”?
ജയന്:-“അയാള്‍ വടിയായില്ലേ.. ഇനി തിരിച്ചറിഞ്ഞിട്ട് എന്ത് കാര്യം”.
വാസുവിനെ മുഖത്ത് വീണ്ടൂം ഗൌരവം. രാജുതന്റെ ലാപ്ടോപ്പ് തുറക്കുന്നു. അതില്‍ നോക്കിക്കൊണ്ട് പറയുന്നു
“മിസ്റ്ററ് ദാസപ്പന് പണ്ട് ഫുട്ബാള്‍ കളിക്കുമ്പോള്‍ എടുത്ത ഫോട്ടൊ ആണിത്”
അവറ് ഫോട്ടൊയില് നോക്കുന്നു.നീലയും വെള്ളയും വരകളുള്ള ജഴ്സി.നീല ട്രൌസറ്. കറുത്ത നിറം മഞ്ഞ പല്ലുകള്‍.
അച്ചുമ്മാമന് ചിരിക്കുന്നത് പൊലെ മുഖം വക്രിച്ച് പിടിച്ചിരിക്കുന്നു. 2 വിരലുകള്‍ ഉയറ്ത്തി (“വിക്ടറി” ) പിടിച്ചിരിക്കുന്നു.
നമ്പോലന്:-“പണ്ട് എപ്പോ കപ്പ് കിട്ടിയ സമയത്തെ ഫോട്ടം ആണെന്ന് തോന്ന്ന്ന്.”
രാജുഅതിന്റെ ഒരു പ്രിന്റ് നമ്പോലന് കൊടുക്കുന്നു
ചൊക്ലീ:-“ഇയാള്‍ എങ്ങനെയാ മരിച്ചെ” ?
ജയന്:-“വയനാട് കറ്ണ്ണാടക അതിര്‍ത്തിയിലുള്ള ഗ്രാമത്തിലെ ചതുപ്പില്‍ അയാളുടെ ശവം ഞങ്ങള്‍ കണ്ടു.
കൂടുതല്‍ വിവരം അറിയാന്‍ പോയ ഞ്ങ്ങളേ ആരോ ആക്രമിച്ചു.ഇതാണ് നിങ്ങള്‍ക്ക് പോകേണ്ട സ്ഥലത്തിന്റെ മാപ്പ്.
ജയന് ഒരു കടലാസ് അവറ്ക്ക് കൊടുക്കുന്നു. അപ്പോള്‍ രാജുപറഞ്ഞു
“ഈ മാപ്പ് നമ്മുടെ കാറിലും കാണാം.”
രാജുകാറിന്റെ ഡോറ് തുറന്നു. സ്റ്റിയറിങ്ങിന്റെ ഇടത് ഭാഗത്ത് ഉള്ള ഒരു സ്വിച്ച് ഓണ്‍ ചെയ്തു.
അപ്പോള്‍ അവിടെ ഉള്ള LCD panelil മാപ്പ് തെളിഞ്ഞ് വന്നു.
നമ്പോലന് കാറിനുള്ളില്‍ ചുറ്റും നോക്കി “ഇതിന്റ ഉള്ളില്‍ കമ്പ്ലീറ്റ് ഫുള്ള് സ്വിച്ച്കള് കൊണ്ട് കളിയാണല്ലോ”
രാജു:-“ജ്ജ് ബേണ്ടാത്ത് സമയത്ത് ഒന്നും തൊടാണ്ട് നിന്നാ മതി”.
ജയന്:-“എന്നാ വൈകിക്കേണ്ട.പുറപ്പെട്ടോളൂ”.
ചൊക്ലിയും നമ്പോലനും കാറില്‍ ചാടിക്കയറി.വാസുവിനും ജയനും റ്റാറ്റാ പറഞ്ഞു.
ചൊക്ലീ കാറ് സ്റ്റാര്‍ട്ടാക്കിയതും കാറ് 180 കി/മ സ്പീഡില്‍ പോയതും ഒരുമിച്ചായിരുന്നു.
കാറ് അതിവേഗത്തില്‍...നമ്പോലനും ചൊക്ലിയും വായും പൊളിച്ച് കൂക്കി വിളിക്കുന്നു.
നമ്പോലന്:-“എടാ ചൊക്ലീ സ്റ്റിയറിങ്ങ് താനെ തിരിയ്ന്ന്ണ്ട് ഡാ..”
ചൊക്ലി :- “അത് ഞാന്‍ നേരത്തെ മനസിലാക്കിയിരുന്നു.അയാം എ ഇന്റലിജന്റ് ഓഫ് ദ മാന്‍ യു നോ..”
ചൊക്ലി ആവേശത്തില്‍ കൈകള്‍ ഉയര്‍ത്തി പാട്ട് പാടുന്നു..
“സമയ്മാം രഥത്തില്‍ ഞാന്‍ ...”
എതിരേ ഒരു പാണ്ഡിലോറി അതിവേഗത്തില്‍,,...അവരെ തൊട്ടു തൊട്ടില്ല എന്നമട്ടില്‍...
നമ്പോലന് അലറി..”അയ്യോാ.. ഞാന്‍ ചത്തേ...”
നമ്പോലന് അലറിയതും കാറ് വലത് വശത്തേക്ക് മാറിയതും ഒരുമിച്ചായിരുന്നു,,
ചൊക്ക്ലി:-“ഹൊ രക്ഷപ്പെട്ടു..ഇഞ്ച് കാ വ്യത്യാസ്,,,,നമ്പോലാ നീ ഇങ്ങനെ പേടിച്ചാലോ..”
***************************************************************************************
ചതുപ്പ് നിലത്തിന് സമീപമുള്ള ഏറ്മാടത്തില് ഡോ.ജി.ബിയും അനന്തന് നമ്പ്യാരും.
മാടത്തിന്റ്റെ ഉള്‍ഭാഗം ഒരു ലാബ് ആണു. ഒരു വശത്ത് വലിയ ഒരു LCD സ്ക്രീന്‍.അതില്‍
റഡാര്‍ മാപ്പിങ്ങ് പോലെ ചില ദൃശ്യ്യങ്ങള്. മറ്റൊരു ഭാഗത്ത് closed circute televisions
ഗ്രാമത്തിന്റെയും ചതുപ്പ് നിലത്തിന്റെയും പല ഭാഗങ്ങള്‍ അതില്‍ കാണാം.
സ്ക്രീനിനു താഴെ വലിയ് ഒരു കണ്ട്രോള് പാനല്‍. പല നിറങ്ങളില്‍ ഉള്ള LED കള്‍ പ്രകാശിക്കുന്നു.
അതിന് വലത് ഭാഗത്ത് PC key board പോലെ എന്നാല്‍ അതിനെ ക്കാള്‍ വലിയ കീബോര്‍ഡ്.
പിന്നെ നാലഞ്ച് ഗിയറുകള്‍ അവിടെ ഘടിപ്പിച്ചിരിക്കുന്നു.
ജി.ബി തന്റെ ലാപ് റ്റോപ്പില്‍ എന്തൊ ചെയ്യുന്നു.ഇടക്കിടെ വലിയ സ്ക്രീനില്‍ നോക്കുന്നു.
നമ്പ്യാര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണു.
ജി.ബി ചിരിക്കുന്നു..:-“ബുഹഹാാഹാഹാാഹാഹാാ”
“അല്ലാ മി.ജിബി, ആ നിധി ഉള്ള സ്ഥലം കിട്ടിയോ”
“നമ്പ്യാാാര്......ചതുപ്പിനു സമീപം എവിടെയോ ആണു.എത്ര നോക്കിട്ടും ഒന്നും മനസിലാകുന്നില്ല.”
“പിന്നെ നേരത്തെ ഗോത്രക്കാരുടെ താവളത്തിലേക്കുള്ള വഴി കണ്ടെത്തി എന്ന് പറഞ്ഞതോ ?”
“അവറ് ആ വഴി അടച്ചു കളഞ്ഞു.ഇപ്പോള്‍ എന്റെ റഡാറില്‍ ഒന്നും കാണുന്നില്ല്”.
നമ്പ്യാരും റഡാറ് ഡിസ്പ്ലേയിലേക്ക് നോക്കി. അയാള്‍ക്ക് ഒന്നും മനസിലായില്ല..
തല ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു:“ ഏതായാലും നീ ഒന്നു കൂടി നോക്കൂ..കിട്ടുമായിരിക്കും..പിന്നെ
നമ്മള് ഇവിടെ നിധി എടുക്കാനാണ് വന്നത് എന്ന് ആ ദാസപ്പന് അറിയേണ്ട.അഥവാ അറിഞ്ഞാല്‍
അവനും പകുതി കൊടുക്കേണ്ടി വരും. അത് ഒഴിവാക്കുന്നതാണ് നല്ലത്”
ജി.ബി:-“പക്ഷേ നമ്മള് ജയില്‍ ചാടി ഇവിടെ ഒളിച്ച് കഴിയുന്ന കാര്യം ദാസപ്പനു മാത്രമേ അറിയൂ”.
നമ്പ്യാറ്:-“എനിക്ക് അവനെ വിശ്വാസമാണ്.പക്ഷേ നിധിയുടെ കാര്യം അവന് കൂടി അറിഞ്ഞാല്‍ അവനെ ഉടനെ ഞാന്‍ കൊല്ലും”
ജി.ബി:-“ഒന്നു സമാധാനമായിരിക്കൂ ഞാന്‍ ഒന്നുകൂടി ശ്രമിക്കട്ടേ”..
“ബീപ്ബീപ്ബീപ്ബീപ്.....ബീപ്ബീപ്ബീപ്ബീപ്...ബീപ്ബീപ്ബീപ്“
ശബ്ദം അവിടെ മുഴങ്ങി.ജി.ബി സി.സി.ടി.വി യിലേക്ക് നോക്കി.
നമ്പോലനും ചൊക്ളിയും വരുന്നത് അവറ് ടി.വി യില്‍ കാണുന്നു.
നമ്പ്യാ:-“അയ്യോ നിധി എടുക്കാന്‍ വന്ന സി.ഐ.ഡികള്‍..അറ്റാക്ക് അറ്റാക്ക്”
ജി.ബി. സിസിടിവിയില്‍ നോക്കി ശത്രുക്കളുടെ പൊസിഷന്‍ കീബോറ്ഡില്‍ സെറ്റ് ചെയ്യ്ത ശേഷം ഗിയറുകളില്‍ ഒന്ന് താഴേക്ക് വലിച്ചു.
ജിബി ചിരിക്കുന്നു :-“ബുഹഹഹഹഹാാാഹാാാാ ഇപ്പോള്‍ റോക്കറ്റ് അവരെ തവിട് പൊടിയാക്കും”.
മരത്തിന് മുകളില്‍ നിന്നും ഒരു ചെറിയ റോക്കറ്റ് പറന്നുയരുന്നു.ഫെറാറിയെ ലക്ഷ്യമാക്കി.
+++++++++++++++++++++++++++++++++++++++++++++++++++++++++++++
“ഇനി 30 കിലോമീറ്ററ് മാത്രം”
കാറിലെ മാപ്പില്‍ നോക്കി നമ്പോലന് പറഞ്ഞു..
അപ്പോള്‍ ചൊക്ലീ:
“ഇനി എന്ത് കുന്തമാണാവോ വരാന്‍ പോകുന്നത്?”
നമ്പോ:“അയ്യോ ഇതാ വരുന്നു.. ഒരു വലിയ കുന്തം”...
ചൊ:-“കുന്തമോ?? എവിടേ ??????”
ന:-“ആകാശത്ത് നിന്നും..”
ചൊക്ലി മുകളിലേക്ക് നോക്കി.ഒരു റോക്കറ്റ് അതാ വരുന്നു...
ചൊ:-“വേഗം തിരിച്ച് അങ്ങോട്ടേക്ക് റോക്കറ്റ് വിടാനുള്ള സ്വിച്ച് അമര്‍ത്തൂ..”
ന:-“ഈ കാറില്‍ നിറയെ സ്വിച്ച് ആണല്ലോ.. ഏതാ സ്വിച്ച് ??..ഈ കാറിന്റെ user's manual എവിടേ???????”
ചൊ:-“അയ്യോ..........ഡാാാാാാാാാാാ......വേഗം... ഏതെങ്കിലും സ്വിച്ച്.....ഇപ്പോ നമ്മളുടെ ആപ്പീസ് പൂട്ടും..........................ആാാാാാാാാാാാാാാാാാാാാാാ”
പരിഭ്രമിച്ച നമ്പോലന് ഏതോ ഒരു സ്വിച്ച് അമറ്ത്തി.
കാറ് നിശ്ചലമായി.പെട്ടെന്ന് കാറിന്റെ മുന്‍ വശത്ത് നിന്നും ഒരു വലിയ എയറ്ബാഗ് ബലൂണ്‍പോലെ വീറ്ത്ത് വന്നു. അത് വലുതായി ഒരു ടെന്റ് പോലെ കാറിനെ മുഴുവനായി മൂടി.
റോക്കറ്റ് ആ എയറ്ബാഗില് വന്നിടിച്ചു.ഒരു വലിയ സ്ഫോടനം.............
..അവറ്ക്ക് ഒരു ചെറിയ കുലുക്കം മാത്രം അനുഭവപ്പെട്ടു.കുറച്ച് സമയത്തിനു ശേഷം നമ്പോലന് അതേ സ്വിച്ച് ഒന്നു കൂടി അമര്‍ത്തി .കാറ്റ് പോയ ബലൂണ്‍ പോലെ എയറ്ബാഗ് ചുരുങ്ങി. എയറ് ബാഗ്
ചെറുതായി ചെറുതായി വന്നു.എഞിന്റെ അടിയിലേക്ക് അത് നീക്കപ്പെട്ടു.
ചൊ:-“നമ്മളെ ആരോ ആക്രമിച്ചിരിക്കുന്നു”
ന:-“എനിക്ക് മനസിലായി”
ചൊ:-“ആരാ?”
ന:-“ഈ റോക്കറ്റ് വിട്ടവര്‍ തന്നെ!!”
=======================================================
“ഛേ..അവന്മാറ് രക്ഷപെട്ടിരിക്കുന്നു..”.. ടി.വി യില്‍ നോക്കിക്കൊണ്ട് നമ്പ്യാര്‍ പുലമ്പി.
ജി.ബി:-“വിഷമിക്കാനെന്തിരിക്കുന്നു... ഞാന്‍ വേറെ റോക്കറ്റ് വിടുമല്ലോ”
പൊസിഷന്‍ സെറ്റ് ചെയ്ത ശേഷം ജി.ബി വീണ്ടും ഗിയറ് വലിക്കുന്നു..
ജി.ബി:-“ബുഹഹഹഹഹാഹാാാാാാാാാാാ “
വീണ്ടൂം ഒരു റോക്കറ്റ് പറന്നുയരുന്നു.
* * *
ഫെറാറി വീണ്ടൂം കുതിച്ച് പായുന്നു.160 കി.മി സ്പീഡ്..
ചൊ:-“ഇത്തവണ എല്ലാം നോക്കിയിട്ട് സ്വിച്ച് ഓണ്‍ ചെയ്യണം.വീണ്ടും ഒരാക്രമണം ഉണ്ടാകാന്‍ സാധ്യത ഉണ്ട്”.
ന:-“എല്ലാം ഞാന്‍ നോക്കി വച്ചിട്ടുണ്ട്. User manual എനിക്ക് കിട്ടി..അതാ വരുന്നു..മറ്റോരു റോക്കറ്റ്”
ചൊ:-“എന്നാല്‍ വേഗം വേണ്ടതു ചെയ്യൂ”..
നമ്പോലന് മാനുവല്‍ നോക്കി ഒരു സ്വിച്ച് അമര്‍ത്തി.
നമ്പോലന് ഇരുന്ന സീറ്റ് നമ്പോലനെയും കൊണ്ട് ആകാശത്തേക്ക് ഉയറ്ന്നു.കാറാകട്ടേ ഇരട്ടി വേഗത്തില്‍ മുന്നോട്ട് കുതിച്ചു.
റോക്കറ്റ് കുതിച്ച് വന്നു..കാറ് പോകുന്നത് 320 കി.മീ. സ്പീഡില്‍ ആയതിനാല്‍ റോക്കറ്റിന് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ലാ..
വഴിയരികിലെ പാറയില്‍ തട്ടി റോക്കറ്റ് പൊട്ടിചിതറി.
പക്ഷേ തനിക്ക് ഇപ്പോള്‍ കാറ് നിര്‍ത്താന്‍ കഴിയുന്നുല്ലാ എന്ന് ചൊക്ക്ലീ മനസിലാക്കി.അപ്പോഴേക്കും വൈകിപ്പോയിരുന്നു.
ഒരു കൊക്കയിലേക്ക് കാറ് തെറിച്ച് പോകുന്നു.
താന്‍ ആകാശത്തില്‍ വളരെ ഉയരത്തിലെത്തി എന്ന് നമ്പോലനു താഴേക്ക് നോക്കിയപ്പോളാണ് മനസിലായത്.
“ദൈവമേ.. ഞാന്‍ ഈ മാനുവല്‍ തലതിരിച്ചാണ് പിടിച്ചിരിക്കുന്നത്”
ഒരു അബദ്ധം കൂടെ സംഭവിച്ചിരിക്കുന്നു.
നമ്പോലന് സീറ്റിന്റെ വലത് വശത്റ്റ് ഉണ്ടായിരുന്ന ഒരു നോബ് തിരിച്ചു.
സീറ്റിന് പുറകില്‍ കൂടി ഒരു പാരച്യ്യൂട്ട് ഉയര്‍ന്നു വന്നു. അങ്ങനെ നമ്പോലന് സാവധാനം താഴേക്ക് വരാന്‍ തുടങ്ങി.
==========================================================================
കുന്നിന് ചെരിവിലെ ഒരു തറവാട്.തറവാട്ടിനു മുറ്റത്ത് ഒരു മുത്തശ്ശി നെല്ല് ഉണക്കാനിടുന്നു. കിണറ്റിന് കരയില്‍ ഇരുന്ന്
വേലക്കാരി താണ്ടമ്മചേടത്തി പാത്രം കഴുകുന്നു.മുത്തശ്ശിയുടെ ചെറുമകള്‍ ഭാവന താറാവുകള്‍ക്കും കോഴികള്‍ക്കും തീറ്റ
കൊടുക്കുന്നു.
“ബ്ബ ബ്ബ ബ്ബ”
മുത്തശ്ശി താണ്ടമ്മയോട്
“ചേടത്തീ , എന്റെ കൊച്ചുമോക്ക് പറ്റിയ ഒരു ചെക്കനെ കൊണ്ടുവരാം എന്നു പറഞ്ഞിട്ട് ഇതുവരെ ഒന്നും ആയില്ലേ ?”
ഇതുകേട്ട് ഭാവന
“എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട മുത്തശ്ശീ”
മുത്തശ്ശി:-
“അപ്പൊ നിന്റെ ഒക്കെ കാലം കഴിഞ്ഞാല്‍ മുത്തശ്ശീനെ നോക്കാന്‍ ആരെങ്കിലും വേണ്ടേ?”
താണ്ടമ്മ:-
“തമ്പുരാട്ടി വിഷമിക്കേണ്ട ഇവക്ക് ഒരു രാജകുമാരനെ ഞാന്‍ കൊണ്ടുവരും”.
*****
സ്ഥലം ആകാശം
കുറ്ച്ച് കഴിഞ്ഞപ്പോള്‍ നമ്പോലന് പാരച്യൂട്ട് നിയന്ത്രിക്കാന്‍ കഴിഞ്ഞു. സാവധാനം താഴേക്ക് വരാന്‍ തുടങ്ങിയപ്പോള്‍
നമ്പോലന് കാര്യങ്ങളുടെ കിടപ്പിനെ പറ്റി ഒരു ഏകദേശരൂപം കിട്ടി. താഴെ വീണ് പ്രശ്നമാകുന്നത് ആരെങ്കിലും കണ്ടാല്‍ മോശമല്ലേ..
ബാഗില്‍ നിന്നും ഇന്‍ വിസിബിലിറ്റി ചാക്ക് എടുത്ത് തലവഴി മൂടി.
അവസാനം നംപോലന്‍ ലാന്റ് ചെയ്തത് പശുവിന് കാടി കൊടുത്തുകൊണ്ടിരിക്കുകയായിരുന്ന് ഭാവനയുടെ പുറത്തായിരുന്നു.
രണ്ടുപേരും ഉരുണ്ട് വൈക്കോല്‍ കുനയില്‍ വീഴുന്നു.
ഭാവന:-“അയ്യോ..”
നംപോലന്‍ ഉടനെ എഴുന്നേറ്റു ഇന്‍ വിസിബിലിറ്റി ചാക്ക് എടുത്ത് മാറ്റി.
നമ്പോലനെ കണ്ട ഭാവന പൂറ്വ്വാധികം ശബ്ദത്തോടെ നിലവിളിക്കാന്‍ തുടങ്ങി.
പന്തിയല്ലെന്നു കണ്ട നമ്പോലന് വീണ്ടും അദൃശ്യനായി. ഇതു കണ്ട ഭാവന പരിഭ്രമിച്ചു.
ശബ്ദം കേട്ട മുത്തശ്ശി:-
“എന്തിനാ മോളേ നീ കരഞ്ഞത്”
ഭാ:- “ഇവിടെ ആരോ വന്നത് പോലെ തോന്നി”
അപ്പോള്‍ താണ്ടമ്മ
“അത് നിന്റെ പ്രായത്തിന്റെയാ..ഉടനെ തന്നെ നിന്നെ കെട്ടിക്കണം.. നിന്റെ പ്രായത്തില്‍
എനിക്കും ഇങ്ങനെ തോന്നിയിട്ടുള്ളതാ”.
ഭാവന പശുവിന് കാടികൊടുക്കാന് തുടങ്ങി.
ഇന്‍ വിസിബിലിറ്റി ചാക്കിന് ഒരു bug ഉണ്ടായിരുന്നു. മൃഗങ്ങള്‍ക്ക് ആ ചാക്കിട്ട് മൂടി നടക്കുന്നയാളെ കാണാന്‍ കഴിയും.
ഇത് നമ്പോലന് അറിയില്ലായിരുന്നു എന്നത് പശുവിന് അറിയില്ലായിരുന്നു. നമ്പോലനെ കണ്ട് വിളറി പിടിച്ച പശു കാടിവെള്ളം വച്ച
ചെമ്പ് പാത്രം തട്ടി തെറിപ്പിച്ചു. കാടിവെള്ളം നമ്പോലന്റെ മുഖത്ത്..
അവസാനം ആ തറവാട്ടിലെ കുളത്തില്‍ പോയി നമ്പോലന് ചാക്കും മുഖവും കഴുകിവന്നു. തനിക്ക് ഉടനെ ഡിറ്റക്ടീവ് ചൊക്ലിയെ
കണ്ടുപിടിക്കണം..ദാസപ്പന് കൊലയാളിയുടെ മുതലാളിയെയും..അല്ല ദാസപ്പന് മുതലാളിയുടെ കൊലയാളിയേയും.
ആ പെണ്ണിന്റ്റെ സഹായം ചോദിച്ചാലോ..
നമ്പോലന് തീരുമാനിച്ചു.
ചാക്ക് എടുത്ത് ബാഗില്‍ വച്ചു. വീണ്ടും ഭാവനയുടെ പിറകേ വന്നു..
“എക്സ് ക്യൂസ് മീ നിങ്ങള്‍ എന്നെ ഒന്നു സഹായിക്കണം”
ഭാ:- “അയ്യോ ഇയാള്‍ പിന്നേം വന്നോ.. ആരാ?”
ഉടനെ തന്റെ ഐഡി കാറ്ഡ് എടുക്കാന്‍ നമ്പോലന് കീശയില്‍ കയ്യിട്ടു. അപ്പോളാണ് തന്റെ പേഴ്സ് ചൊക്ക്ലിയുടെ
ബാഗിലാണെന്ന് മനസിലായത്. അവസാനം കയ്യില്‍ തടഞ്ഞത് പാന്‍ കാറ്ഡ് ആയിരുന്നു.
“ഐ ആം സി.ഐ.ഡി നമ്പോലന് ഫ്രം ജെ ആന്റ് വി ഏജന്‍സീസ്”.
സംഭവം ഏറ്റു.
“എന്തിനാ ഞങ്ങളെ അറസ്റ്റ് ചെയ്യാന്‍ വന്നതാണോ?”
“എന്നെ സഹായിച്ചിട്ടില്ലെങ്കില്‍ മിക്കവാറും അറസ്റ്റ് വേണ്ടിവരും.എനിക്ക് ഒരാഴ്ച ഇവിടെ താമസിക്കേണ്ടി വരും.”
“അയ്യോ ഇവിടെ പറ്റില്ല.മുത്തശ്ശിയും താണ്ടമ്മചേടത്തിയും ഒക്കെ ഉണ്ട്.”
“അത് സാരമില്ല.ഞാന്‍ അദൃശ്യ്യനായിക്കോള്ളാം.”
“അതെങ്ങനെയാ സാറിന് മന്ത്രവാദവും അറിയാമോ ? എന്റെ മുത്തശ്ശനും ഒരു വലിയ മന്ത്രവാദിയാ..പക്ഷേ ആരോ കൊറെ
കൊല്ലം മുന്‍പ് തട്ടിക്കൊണ്ട് പോയി”
ഇത് തന്നെ ഷൈന്‍ ചെയ്യാന്‍ പറ്റിയ അവസരം .നമ്പോലന് വിചാരിച്ചു.
“ഇത് മന്ത്രവാദം ഒന്നും അല്ല എന്നാലും ഒരു വിദ്യയാണു.എല്ലാം നിന്നെ ഞാന്‍ പഠിപ്പിക്കാം .പിന്നെ കാണാതെ പോയ നിന്റെ മുത്തശ്ശനെയും ഞങ്ങള്‍ കണ്ടുപിടിക്കാം”
“അപ്പോ സാറിന്റെ കൂടെ വേറെ സാറമ്മാരും ഉണ്ടോ?...ഞങ്ങള്‍ എന്നു പറഞ്ഞു..”
“ആ എന്റെ ഒരു അസിസ്റ്റന്റ് ഉണ്ട്. അവന് ആ കൊക്കയില്‍ കാറ് മറിഞ്ഞു കിടക്കുകയാ”
“ദൈവമേ.. അത് ആന ഇറങ്ങുന്ന സ്ഥലമാ..നാളെ പോയി അന്വേഷിക്കുന്നതാ നല്ലത്”.
“തല്കാലം എനിക്ക് താമസിക്കാന്‍ ഒരു മുറിവേണം”
“എന്നാല്‍ മുത്തശ്ശന്റെ മുറിയില്‍ കിടന്നോ”
അങ്ങനെ നമ്പോലന് അവിടെ അദൃശ്യ്യനും ദൃശ്യനുമായി താമസിക്കാന്‍ തുടങ്ങി.
***************************************************************************
ചൊക്ക്ലിയുടെ കാറ് അതിവേഗത്തില്‍ താഴേക്ക് ....
“എടാ നമ്പോലാ വേറെ വല്ല ബട്ടണും ഞെക്കാന്‍ ഉണ്ടോ എന്ന് നോക്ക്”
ചൊക്ലി തിരിഞ്ഞ് നോക്കി .. നമ്പോലന് ഇരുന്ന സീറ്റ് അടക്കം കാണാനില്ല. ചൊക്ലി വിഷണ്ണനായി.
ചൊക്ലി ദൈവത്തെ വിളിച്ചു.
“ദൈവമേ ഇനി എവിടെ പിടിച്ച് ചവിട്ടിയാലാ ഇത് ഒന്നു നില്ക്കുക.?”
ദൈവത്തിനോ ചൊക്ക്ലിക്കോ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഒരു മരത്തില്‍ ഇടിച്ച് കാറ് നിന്നു,
ചൊക്ക്ലി തെറിച്ച് പോയി ആന പിടുത്തക്കാറ് കുഴിച്ച് വച്ചിട്ടുള്ള ഒരു കുഴിയില്‍ വീണു.
കുഴിയില്‍ തന്നെ കൂടാതെ ആരോ ഉണ്ട് എന്ന് ചൊക്ലിക്ക് തോന്നി.. ആരോ കമഴ്ന്നടിച്ച് വീണിരിക്കുന്നു.
ആകെ പരിക്ക് പറ്റിയിട്ടുണ്ടല്ലോ.. സ്പെഷ്യല്‍ ഡിസൈന്‍ ചെയ്ത ഡ്രസ് ആയതിനാല്‍ തനിക്ക് ഒന്നും പറ്റിയില്ല.
ഇയാള്‍ക്ക് പ്രഥമ ശുശ്രൂഷ കൊടുക്കാം. വീണു കിടക്കുന്നയാളെ ചൊക്ക്ലി എഴുന്നേല്പിച്ച് ഇരുത്തി.
ചൊക്ക്ലിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
തന്റെ സ്വപ്ന സുന്ദരി അസിന് ...
ചൊ:- “അയ്യോ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല..അസിന് എങ്ങിനെ ഇവിടെ എത്തി”?
അ:- “ഞങ്ങള്‍ ഷൂട്ടിങ്ങിന് വന്നതാ..ഒരു ആന വിരണ്ടു വന്ന് എല്ലാവരെയും ഓടിച്ചു ഞാന്‍ ഈ കുഴിയില്‍ വീണു”.
ചൊ:- “ബാക്കി എല്ലാവരും എവിടെ?”
അ:-“അറിയില്ല.പ്രോഡ്യൂസര്‍ സൂഡോ സുബ്ബറാവു ഇതിനടുത്തുള്ള മറ്റൊരു കുഴിയില്‍ വീഴുന്നത് ഞാന്‍ കണ്ടതാ”
ചൊ:-“സാരമില്ല ഞാന്‍ പ്രഥമ ശുശ്രൂഷ ചെയ്ത് തരാം”
അസിന് നാണത്തോടെ
“അതൊക്കെ ഇപ്പോള്‍ തന്നെ വേണോ?”
ചൊ:- “അല്ല ഞാന്‍ ഉദ്ദേശിച്ചത് മുറിവില്‍ മരുന്ന് വയ്ക്കുന്ന കാര്യമാണു.എന്റെ ഈ ബാഗില്‍ എല്ലാ സജ്ജീകരണങ്ങളും ഉണ്ട്”
അ:-“ഓ അങ്ങനെ.. തമിഴിലും തെലുങ്കിലും അഭിനയിക്കുന്നത് കൊണ്ട് മലയാളത്തില്‍ എന്താ പറഞ്ഞത് എന്ന് മനസിലായില്ല”
അങ്ങനെ ചൊക്ക്ലി അസിനു പ്രഥമ ശുശ്രൂഷ ചെയ്യുന്നു.
നിനച്ചിരിക്കാതെ ഒരു വലിയ വല വന്ന് അവരെ മൂടി..അവര്‍ ഉയറ്ന്ന് പോകാന്‍ തുടങ്ങി..
“അയ്യോ” അസിന് നിലവിളിച്ചു.
“വിഷമിക്കേണ്ട, നമ്മളെ ആരോ വലയില്‍ കുടുക്കി തൂക്കി എടുത്ത് പോകുകയാണു”.
****************************************************************************************
ആദ്യം ഈ സ്ഥലത്തിന്റ്റെ ഒരു ചുറ്റുപാടുകള്‍ ഒന്നു പഠിക്കേണ്ടിയിരിക്കുന്നു.കാറ് തെറിച്ച് വീണ കൊക്ക എവിടെയാണാവോ ? നമ്പോലന് തറവാട്ടിന്റെ മുകളിലത്തെ മുറിയില്‍ ഇരുന്ന്
ചുറ്റും നോക്കി.കുളത്തിന്റെ അങ്ങേകരയില്‍ ഒരു ചെറിയ വീട്. അവിടെ നിന്നെ നോക്കിയാല്‍ ഈ ജില്ലവരെ മുഴുവനായി കാണാന്‍ കഴിയുമല്ലോ നമ്പോലന് വിചാരിച്ചു.
അപ്പോള്‍ ഭാവന ചായയുമായി വന്നു..
“സാര്‍.. ചായ..”
“അല്ല..ഈ സാര്‍ വിളി ഒന്നു നിര്‍ത്തികൂടെ എന്നെ നമ്പോലേട്ടാ എന്ന് വിളിച്ചോളൂ”
(പഞ്ചാര അടിക്കാന്‍ തുടങ്ങി).
ഭാവനയുടെ മുഖത്ത് ശൃംഗാരം.
ന:- “അല്ലാ അതിരിക്കട്ടെ.. ആ ചെറിയ വീട് ആരുടെയാ”
ഭാ:- “അത് ആ വേലക്കാരി താണ്ടമ്മ ചേട്ത്തീടെ മകന്റെയാ”
ന:- “ചേടത്തിയും അവിടെയാണൊ താമസം?”
ഭാ:- “അല്ല ഈ വീട്ടില്‍ തന്നെയാ.അവിടെ മകന് കാപ്പിരി മത്തായി മാത്രം. ഒരു ഉച്ചയാകുമ്പോള്‍ ഇവിടെ പത്രം ഇടാന്‍ വരാറുണ്ട്”
ന:-“ഉച്ചയ്ക്കാണോ പത്രം വരുന്നത് ?”
ഭാ:-“എന്തോ .. അറിയില്ല.. ചോദിച്ചാല്‍ മത്തായി പറ്യും റ്റൌണില്‍ പോയി പത്രം കൊണ്ടുവരുമ്പോളേക്കും ഉച്ചയാകും എന്നാ”
ന:-“ഓ ഹൊ അങ്ങനെ”
(ചായ കുടിക്കുന്നു, ചിന്തിക്കുന്നു.)
*************************************************************************************
ജയന്റെയും പച്ചക്കുളം വാസുവിന്റെയും താവളം
ജയന് കാറിനെ സിസ്റ്റത്തില്‍ ട്രാക്ക് ചെയ്യുന്നു. മോണിറ്ററില്‍ ഒരു മാപ്പും ചില അടയാളങ്ങളും
ജയന്:-“കാവിലമ്മേ... എന്തോ അപകടം പറ്റിയിരിക്കുന്നു. കാറ് ഒരു കൊക്കയില്‍ വീണിരിക്കുന്നു..“
രാജുഉടനെ അവിടെ വരുന്നു.
ക്യാപ്റ്റന്‍ രാജു:-“അവര്‍ രണ്ടുപേരും എവിടെ?”
ജയന് മാപ്പില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചുവന്ന സ്പോട്ടില്‍ വിരല്‍ ചൂണ്ടുന്നു.
ജ:-“ഇതാ നോക്കൂ .. ചൊക്ക്ലി എവിടെക്കോ നടന്ന പോകുകയാണ് എന്ന് തോന്നുന്നു. ഈ സ്പോട്ട് മൂവ് ആകുന്നുണ്ട്”
രാ:-“അപ്പോള്‍ നമ്പോലനോ ?”
ജ:-“അവന് ഇവിടെ ഉണ്ട്” (മറ്റൊരു സ്പോട്ടില്‍ വിരല്‍ ചൂണ്ടുന്നു).
ജ:-“പക്ഷേ അവന് നീങ്ങുന്നില്ല. എനിക്ക് തോന്നുന്നത് നമ്പോലനെ ആരൊ കെണിയില്‍ പെടുത്തി കെട്ടിയിട്ടിരിക്കുകയാണ് എന്നാണ്.
ഏതായാലും നമ്മള് ഉടനെ ഇടപെടുന്നത് ശരിയല്ല . അവനെ രക്ഷിക്കാന്‍ ആണെന്ന് തോന്നുന്നു ചൊക്ക്ലി നീങ്ങിക്കൊണ്ടിരിക്കുകയാണു“.
************************************************************************************
ചൊക്ക്ലിയെയും അസിനെയും കൊണ്ടുവന്ന വല ചിലര്‍ നിലത്ത് ഇറക്കി. ചില ആദിവാസികള്‍ അവരുടെ കയ്യും കാലും കണ്ണും കെട്ടി.
അവരെയും കൊണ്ട് അവര്‍ ഒരു തുരങ്കത്തിലേക്ക് കടന്നു.
കണ്ണു തുറന്നപ്പോള്‍ അവര്‍ക്ക് അവര്‍ ഒരു തടവറയിലാണെന്ന് മനസിലായി.
അവര്‍ കാട്ടിലെ മന്ത്രവാദിമൂപ്പന്റ്റെയും ആദിവാസികളുടെയും താവളത്തിലായിരുന്നു.
അസിന് :-“ദേ നോക്കു അടുത്ത തടവറയില്‍ സൂഡോ സുബ്ബറാവു സാറ്”
ചൊക്ക്ലി തിരിഞ്ഞ് നോക്കി... തങ്ങളെ പോലെ തന്നെ അവര്‍ സുബ്ബറാവുവിനെയും തടവിലാക്കിയിരിക്കുന്നു.
എന്താണ് ഇവരുടെ പ്ലാന്‍ ? ഇനി എന്നെ ബലി കൊടുക്കുമോ ? ഇത് ആലോച്ചിച്ച് ചൊക്ക്ലി ഞെട്ടി.
ചൊക്ലി ഞെട്ടുന്നത് കണ്ട് അസിനും ഞെട്ടി.
കുറച്ച് സമയത്തിനകം കുറെ ആദിവാസികള്‍ അവിടെ വന്നു. നല്ല കറുത്ത ടാറിന്റെ നിറം.
“കോടക്കാറ്വറ്ണ്ണന് കണ്ടാല്‍ കുരങ്ങന് ടാറ് വറ്ണ്ണന് ,, കറുത്ത ടാറ് വറ്ണ്ണന്” സിനിമാഗാനം ചൊക്ക്ലി മനസില്‍ പാടി.
അവരുടെ കയ്യില്‍ കുന്തം ഉണ്ടായിരുന്നു. കഷ്ടിച്ച് നാണം മറക്കാന്‍ മാത്രം പാകത്തില്‍ ഇലകളും തൂവലുകളും കൊണ്ടുള്ള ഒരു തരം മിനി സ്കറ്ട്ട്.
സ്ത്രീകള്‍ ഇതേ തരത്തില്‍ ഉള്ള മിനി സ്കറ്ട്ട് നെഞ്ചത്തും ധരിച്ചിരിക്കുന്നു. എല്ലാവരുടെ തലയിലും ഒരു തൂവല്‍ ഉള്ള തൊപ്പിപോലെയുള്ള് ഒരു കെട്ട് ഉണ്ട്.
അവര്‍ ഒരു തീകുണ്ഡത്തിന് ചുറ്റും കൂടി. എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലി.
ഒരാള്‍ ഒരു പൊടി തീകുണ്ഡത്തില്‍ ഇട്ടു.ചുറ്റും പുകമറ.
പുകമറമാറിയപ്പോള് ഒരു മന്ത്രവാദി അവിടെ ഇരിക്കുന്നത് കണ്ടു. ചുവന്ന മുണ്ട് ധരിച്ചിരിക്കുന്നു.
പൂണൂലിന് പുറമേ ഒരു വലിയ ചുവന്ന തുണി തോളില്‍ ഇട്ടിട്ടുണ്ട്. നെറ്റിയില്‍ മുഴുവന്‍ ഭസ്മക്കുറിയും
കളഭവും. കഷണ്ടിയായതിനാല്‍ നെറ്റിയിലെ അലങ്കാരങ്ങള്‍ തലയുടെ പകുതിയോളം കാണാം.
ഒരു കയ്യില്‍ ഒരു ചെറിയ വിളക്ക്..മറ്റെ കയ്യില്‍ കുറെ പൂക്കള്‍ ..പൂക്കള്‍ എന്തോ മന്ത്രം ചൊല്ലി തീയിലേക്ക് ഹോമിക്കുന്നു.
“ഈ മന്ത്രവാദി ആദിവാസിയാണെന്ന് കണ്ടിട്ട് തോന്നുന്നില്ല. ഒരു കാരണവരുടെ ലുക്ക് ഉണ്ട്” ചൊക്ലി അസിന്റെ ചെവിയില്‍
സ്വകാര്യം പറഞ്ഞു.
അസിന്:-“പക്ഷേ അങ്ങനെ ആണെങ്കില്‍ ഇയാള്‍ എന്തിനാ ഇവരുടെ കൂടെ കൂടിയത്?”
ചൊക്ക്ലി:-“അറിയില്ല.. നോക്കാം”
മന്ത്രവാദി എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലി തീയിലേക്ക് ചില ഭസ്മങ്ങള്‍ എറിഞ്ഞു തീ നീല നിറത്തില്‍ കത്താന്‍ തുടങ്ങി.
മന്ത്രവാദി:-“ഹും... കൊണ്ടുവാ...”
അപ്പോള്‍ ഒരു സഹായി കയ്യില്‍ ഒരു കോഴിയുമായി അവിടെ വന്നു.(അത് കാപ്പിരി മത്തായി ആയിരുന്നു)
കൂടുതല്‍ വേഗത്തില്‍ മന്ത്രവാദി മന്ത്രം ചൊല്ലാന്‍ തുടങ്ങി. തീ കൂടുതല്‍ ഉയരത്തില്‍ ആളിക്കത്തി.
ആദിവാസികള്‍ നൃത്തം ചെയ്യാന്‍ തുടങ്ങി.സഹായി കോഴിയെ ഒരു പീഠത്തില്‍ വച്ചു. മന്ത്രവാദി ഒരു കത്തിയെടുത്ത് കോഴിയെ വെട്ടി.
ചോര തറയില്‍ പടര്‍ന്നു. കോഴിയെ തീകുണ്ഡത്തിലേക്ക് എറിഞ്ഞു.
“ഓം ജിം ഭ്രും..ചുടല ഭദ്രകാളീ സ്വാഹാ”
ഉടനെ തീക്കുണ്ഡത്തിനെ ഉള്ളില്‍ നിന്നും ചില അനക്കങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി.നാണയങ്ങള്‍ കിലുങ്ങുന്ന ശബ്ദം.
ശബ്ദം കൂടി കൂടി വന്നു. കുറെ സ്വറ്ണ്ണ നാണയങ്ങളും രത്നങ്ങളും തീകുണ്ഡത്തില്‍ നിന്നും പുറത്തേക്ക് വരാന്‍ തുടങ്ങി.
സ്വറ്ണ്ണ നാണയങ്ങളും രത്നങ്ങളും ആഭരനങ്ങളും രണ്ടാള് പൊക്കത്തില്‍ ഒരു ചെറിയ കുന്ന് പോലെ കൂടി നിന്നു.
ആ താവളം അതിന്റെ പ്രഭയില്‍ തിളങ്ങി.
മന്ത്രവാദിയുടെയും സഹായിയുടെയും മുഖത്ത് ആഹ്ലാദം. ആദിവാസികള്‍ കൂക്കിവിളിച്ച് കൊണ്ട് നൃത്തം ചെയ്യാന്‍ തുടങ്ങി.
ചൊക്ക്ലിയുടെയും അസിന്റെയും കണ്ണ് മഞ്ഞളിച്ചു.സൂഡോ സുബ്ബറാവു അത്ഭുതപ്പെട്ട് വായ തുറന്ന് പിടിച്ചു. താന്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ സിനിമാ
പിടിച്ചാലും കിട്ടാത്തത്ര പണം..
മന്ത്രവാദി പറഞ്ഞു:-“ഇനിയും നിധി ഇവിടെ വരാനുണ്ട്..മൂന്ന് മനുഷ്യന്മാരെയും കറുത്ത ചിറകുകള് ഉള്ള മൂന്ന് ചുവന്ന പൂവങ്കോഴികളെയും 4 ദിവസത്തിനുള്ളില്‍
ബലികൊടുക്കണം.പിന്നെ നാളത്തെ ബലിക്ക് 2 പിടക്കോഴികളെയും മറ്റന്നാളേക്ക് ഒരു ആടിനെയും വേണം.”
സഹായി:-“ഓ ചെയ്യാം”
മന്ത്രവാദി:-“ഹും... ഓം ഹ്രീം ക്ലീം സ്വാഹാ”
കിണ്ടിയിലെ വെള്ളം എടുത്ത് ആ കൂനയിലേക്ക് മന്ത്രവാദി ഒഴിച്ചു...കുറച്ച് സമയത്തിനകം നിധി വീണ്ടും തീക്കുണ്ഡത്തിനടിയിലേക്ക് പോയി.
തീ ആളിക്കത്താന്‍ തുടങ്ങി.
******************************************************************************************
അനന്തന് നമ്പ്യാരുടെ താവളം.
ഡോ.ജി.ബി മോണിറ്ററില്‍ നോക്കി സന്തോഷത്തോടെ അലറി വിളിക്കുന്നു.
നമ്പ്യാര്‍ ഉടനെ അവിടെ എത്തി.
നമ്പ്യാറ്:-“എന്ത് പറ്റി ? എന്തെങ്കിലും സന്തോഷവാറ്ത്ത?”
ജി.ബി:-“അതെ ദിസ് ഈസ് റിയലി എ ഹാപ്പി ന്യൂസ്. നിധി എവിടേയാണെന്ന് കണ്ടെത്തി. സാറ്റലൈറ്റുകള്‍ എന്നെ ചതിച്ചില്ല.
ഇവിടെനിന്ന് 4 കിലോമീറ്റര്‍ അകലേയുള്ള കാട്ടിലെ ഒരു ഗുഹയിലാണ് ഉള്ളത്. കുറച്ച് നേരം മുന്‍പ് വരെ ഈ മാപ്പില്‍ കാണാന്‍ കഴിഞ്ഞു.
ഇപ്പോള്‍ കാണാന്‍ പറ്റുന്നില്ല.എന്തായാലും ഉടനെ അവിടെ പോകാം”
നമ്പ്യാര്‍:-“അപ്പോള്‍ ഉടനെ തന്നെ പോകാം അല്ലേ”
ജി.ബി:-“കുറച്ച് തയാറെടുപ്പുകള്‍ വേണ്ടിവരും. കുറേ ബോംബുകള്‍,ആര്.ഡി.എക്സ് , ജലാറ്റിന്‍ സ്റ്റിക്കുകള്‍ വേണ്ടിവരും”.
നമ്പ്യാര്‍:-“എന്തിന്?”
ജി.ബി:-“ആ ഗുഹയില്‍ ഒരു വലിയ സ്ഫോടനം നടത്തേണ്ടിവരും നിധി മണ്ണിനടിയിലാണ് ഇപ്പോള്‍ ഉള്ളത് എന്ന് തോന്നുന്നു.”
നമ്പ്യാര്‍:-“അപ്പോള്‍ ഇവിടെ നിന്ന് പോകാം അല്ലേ.. ആ ദാസപ്പന് മുതലാളിയെ എന്ത് ചെയ്യണം? നമ്മള് ജയില്‍ ചാടി വന്നതാണെന്ന് ആ
കുടിയന് മനസിലാക്കിയോ എന്ന് എനിക്ക് സംശയം..”
ജി.ബി:-“അങ്ങനെ എങ്കില്‍ അവനെ തട്ടണം..എന്തായാലും അത് നിധികിട്ടിയ ശേഷം മതി. ആദ്യം അങ്ങോട്ടേക്ക് പോകാന്‍ ഉള്ള വാഹനം ഉണ്ടാക്കണം”
നമ്പ്യാര്‍:-“എന്തിനാ ഉണ്ടാക്കുന്നത് ദാസപ്പന്റെ കാര്‍ ഉണ്ടല്ലോ”
ജി:-“അത് പോരാ..ഈ സാറ്റലൈറ്റ് മാപ്പിങ്ങ് സിസ്റ്റവും , ബോംബുകളും പിന്നെ തിരിച്ച് വരുമ്പോള്‍ നിധിയും എടുക്കാന്‍ കഴിയണം.പിന്നെ നാട്ടുകാറ്ക്ക് സംശയവും ഉണ്ടാകരുത്.“
നമ്പ്യാര്‍:-“ഇതെല്ലാം വേഗത്തില്‍ കിട്ടുമോ?”
ജി:-“ഞാന്‍ സേവിക്കുന്ന എന്റെ റോബോട്ടുകള്‍ എന്നെ ചതിക്കാറില്ല..2 ദിവസത്തിനകം എല്ലാം കിട്ടും”
നമ്പ്യാറ്:- “ഗുഡ് ലക്ക്”
ഈ സംഭാഷണങ്ങള്‍ എല്ലാം നടക്കുമ്പോള്‍ ദാസപ്പന് 4 കുപ്പി കാലിയാക്കി വാളുവിട്ട് ടെറസ്സില്‍ കിടക്കുകയായിരുന്നു..ഒന്നും അറിയാതെ..
***************************************************************************************************
“അയ്യോാാാാാാാാ”
ഭാവനയുടെ അലറ്ച്ച കേട്ടാണ് തറവാട്ടിലെ ബാക്കിയെല്ലാവരും ഉണറ്ന്നത്..ഒരു പക്ഷേ ആ പ്രദേശത്തെ ബാക്കി എല്ലാവരും
“എന്തുപറ്റി മോളേ” .. മുത്തശ്ശി ഓടിവന്നു.
ഭാവന:-“ആ കറുത്ത പൂവന് കോഴിയെ കാണുന്നില്ല..”
മുത്തശ്ശി :- “നീ ശരിക്കും നോക്ക് കൂട്ടിനകത്ത് കാണും”
ഭാവന:-“ഞാന്‍ എല്ലാ സ്ഥലവും നോക്കി കാണുന്നില്ല”
മുത്തശ്ശി :-“ഇനി വല്ല കുറുക്കനും വന്നതാകുമോ?”
അപ്പോള്‍ താണ്ടമ്മ അവിടെ വന്നു..
താണ്ടമ്മ:-“കുറുക്കന് വന്നതിന്റെ ശബ്ദമൊന്നും കേട്ടില്ലല്ലോ”
മുത്തശ്ശി:-“സാരമില്ല പോട്ടെ..ബാക്കി കറുത്ത ചിറകുള്ള മൂന്ന് പൂവങ്കോഴികള് ഉണ്ടല്ലോ..മോള് വിഷമിക്കേണ്ട.”
കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഭാവനെ നമ്പോലനെ കാണാന്‍ വന്നു.
ഭാ:-“എന്റെ കോഴിയെ ആരോ പിടിച്ചോണ്ട് പോയി”
ന:-“സാരമില്ല..ഞാന്‍ കണ്ട് പിടിക്കാം.”
അന്ന് രാത്രി ഇന്വിസിബിലിറ്റി ചാക്ക് തലയില്‍ ഇട്ട് നമ്പോലന് കോഴിക്കൂടിന് കാവല്‍ നിന്നു..
രാത്രിയായപ്പോള്‍ അതാവരുന്നു താണ്ടമ്മയുടെ മകന് കാപ്പിരി മത്തായി. നമ്പോലനെ അവന് കണ്ടില്ല.
നമ്പോലന് അവനെ കാണുകയും ചെയ്തു. മത്തായി ഒരു കൂസലും കൂടാതെ നാളത്തെ പൂജക്ക് വേണ്ട രണ്ടു പിടക്കോഴികളെ പിടിച്ചു
“ഇനി ഇവന് എന്താ ചെയ്യുക ? ഒന്നു നോക്കണമല്ലോ” എന്ന് വിചാരിച്ച് നമ്പോലന് അവിടെ തന്നെ നിന്നു.
മത്തായി കോഴികളെ ചാക്കിലിട്ടു.
“ഇനി ഇവന് എന്താ ചെയ്യുക ? ഒന്നു നോക്കണമല്ലോ” എന്ന് വിചാരിച്ച് നമ്പോലന് അവിടെ തന്നെ നിന്നു.
മത്തായി കൂടിന്റെ വാതില്‍ അടച്ചു.
“ഇനി ഇവന് എന്താ ചെയ്യുക ? ഒന്നു നോക്കണമല്ലോ” എന്ന് വിചാരിച്ച് നമ്പോലന് അവിടെ തന്നെ നിന്നു.
മത്തായി തന്റെ വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി.
“ഇനി ഇവന് എന്താ ചെയ്യുക ? ഒന്നു നോക്കണമല്ലോ” എന്ന് വിചാരിച്ച് നമ്പോലന് അവിടെ തന്നെ നിന്നു.
അപ്പോഴാണ് നമ്പോലന് തന്റെ മണ്ടത്തരം മനസിലായത്. നമ്പോലന് മത്തായിയെ പിന്തുടര്ന്നു.
മത്തായി ചാക്ക് കട്ടിലിനടിയില്‍ വച്ച് ഉറങ്ങാന്‍ തുടങ്ങി.
“ഏതായാലും ഇവന് രാവിലെ കോഴിയെ വില്ക്കാന് പോകുമ്പോള്‍ കയ്യോടെ പിടിക്കാം.
അങ്ങനെ എനിക്ക് ഷൈന്‍ ചെയ്യാനുള്ള അവസരം ഇതാ കൈവന്നിരിക്കുന്നു.” നമ്പോലന് വിചാരിച്ചു.
മത്തായിയുടെ വീടിന് കാവലിരിക്കാന്‍ തുടങ്ങി.
രാവിലെ മത്തായി ചാക്കുമെടുത്ത് സൈക്കളില്‍ കയറി പോകുന്നത് കണ്ട നമ്പോലന് മത്തായിയെ പിന്തുടരാന് തീരുമാനിച്ചു.
ഒരു ആട്ടോറിക്ഷ വീടീനുമുന്നില്‍ വന്നതും നമ്പോലന് അതില്‍ ചാടിക്കയറീയതും ഒരുമിച്ചായിരുന്നു നമ്പോലന് പറഞ്ഞു
ആ സൈക്കിളില്‍ പോകുന്നയാളെ ഫോളോ ചെയ്യൂ
.....ചേയ്സ്.. സൈക്കള്..ആട്ടോറിക്ഷ......ചേയ്സ്.. സൈക്കള്..ആട്ടോറിക്ഷ......ചേയ്സ്.. സൈക്കള്..ആട്ടോറിക്ഷ..
റിക്ഷയ്കകത്തിരുന്ന നമ്പോലന് ഒരു ബുദ്ധിതോന്നി.ഈ കോഴിക്കള്ളന്മാരെ ഞാന്‍ പിടിക്കുന്നത് നാട്ടുകാറ് കണ്ടാല്‍ എന്റെ ഇമേജിനെ ബാധിക്കും.
ഇന്‍ വിസിബില്‍ ആയിട്ടി പിടിക്കാം. നമ്പോലന് ഇന്വിസിബിലിറ്റി ചാക്കില്‍ കയറി.
ആട്ടോഡ്രൈവര്‍:-“സാറെ ഇപ്പൊ സൈക്കളിനെ പിടിക്കും”
നമ്പോലന്:-“വേഗം വേഗം”
ഡ്രൈവര്‍ തിരിഞ്ഞുനോക്കി.. ആളെ കാണുന്നില്ല.ശബ്ദം കേള്‍ക്കുന്നുമുണ്ട്.
പേടിച്ച് വിറച്ച ഡ്രൈവര്‍ സുഗുണന് അലറി “----അയ്യോ.. പ്രേതം....”
ഡ്രൈവറുടെ കണ്ട്രോള് നഷ്ടപ്പെടുന്നു. എതിരെ വന്ന ഒരു ഫാസ്റ്റ് പാസഞ്ചര്‍ ആട്ടൊറിക്ഷയെ തട്ടി
അടുത്തുള്ള കുളത്തിലേക്ക് പറപ്പിക്കുന്നു.
ഡ്രൈവര്‍ സുഗുണനും നമ്പോലനും വെള്ളത്തില്‍.തിരക്കിനിടയില്‍ നമ്പോലന് ചാക്കില്‍ നിന്നും പുറത്ത് വരുന്നു.
കുളിച്ചുകൊണ്ടിരുന്ന പെണ്ണുങ്ങള് ഒച്ചവയ്ക്കുന്നു.
ആള്ക്കാര് പീഡനമാണ് നടക്കുന്നത് എന്ന് കരുതി സുഗുണനെയും നമ്പോലനെയും പെരുമാറുന്നു.
ഡ്രൈവര്‍ സുഗുണന് ഇത് കണ്ട് അമ്പരന്നു. കൂടുതല്‍ അമ്പരക്കാന്‍ അവന് ചാന്‍സ് കിട്ടിയില്ല എല്ലാവരും കൂടി
അവരെ ശരിക്കും പെരുമാറി.
ആസ്പത്രിയില്‍.
ഡ്രൈവര്‍ സുഗുണന്:-“അല്ല സാറേ ആക്ചുവലി എന്താ സംഭവം”
നമ്പോലന്:-“നീ ഏത് കോത്താഴത്ത് നോക്കിയാ വണ്ടിഓടിച്ചത് ?”
ഡ്രൈ.സു:-“അല്ല സാറ് പെട്ടെന്ന് ആവിയായിപ്പോയത് കണ്ട് പേടിച്ചതാ.. ഇനി സാറും ഈ സന്തോഷ് മാധവനെപോലെ ആള് ദൈവമൊ മറ്റോ ആണോ? എത്ര പെട്ടെന്നാ
കേസ് പീഡനം ആയത്”?
നമ്പൊ:-“അതൊന്നും അല്ല.. ഞാന്‍ ഹൈ റ്റെക്ക് സി ഐ.ഡി ആണു ..ഇതൊക്കെ എന്റെ നമ്പര്‍ അല്ലേ”?
ഡ്രൈ.സു:-“എന്ത് ? ഇങ്ങനെ തല്ല് വാങ്ങുന്നതോ”
നമ്പോ:-“അല്ല സുഗുണാ ..ഈ ആവിയായി പോകുന്നത് എന്റെ ഒരു നമ്പറാ”
പൊതുവെ ഷൈന്‍ ചെയ്യാന്‍ ഉള്ള ഒരു അവസരവും നമ്പോലന് പാഴാക്കാറില്ല.
നമ്പോ:-“ഇവിടെ ആരും വരുന്നില്ലല്ലോ എന്ന് നോക്ക്”
ഡ്രൈ.സു:-“ഇല്ല..വേഗം കാണിക്ക്”
നമ്പോലന് ആ ചാക്ക് തലയില്‍ മൂടി അദൃശ്യ്യനായി. ഡ്രൈ.സു ഇത് കണ്ട് വണ്ടറടിച്ചു.
നമ്പോലന് ചാക്ക് മാറ്റി പഴയപോലെ ആയി.
ഡ്രൈ.സു:-“എന്നെ സി.ഐ.ഡി. സാറീന്റെ അസിറ്റന്റ് ആക്കുമോ..എനിക്കും ഇതൊക്കെ പഡിച്ചാല് കൊള്ളാം എന്നുണ്ട്”
നമ്പോള്:-“ആ നോക്കട്ടേ..യു ആര് അപ്പോയിന്റഡ്”
അപ്പോള്‍ ഒരു നേഴ്സ് അവിടെ വന്നു.
ഡ്രൈ.സു:-“സിറ്ററേ ഈ സാറിന് കൊറച്ച് കൂടെ ഓയിന്റ്മന്റ് കൊടുത്തേ”
നമ്പോലന്:-“അതല്ലഡോ പോത്തെ.. നിന്നെ സെലക്ട് ചെയ്തിരിക്കുന്നൂന്ന്”
ഡ്രൈ.സു:-“ആ അങ്ങനെ..കന്നഡ പറഞ്ഞാല്‍ എനിക്ക് മനസിലാവുല കേട്ടോ”
നമ്പോലന്:-“ഏതായാലും നീ വണ്ടി ശരിയാക്കിയിട്ട് നാളെ ഇന്ന് രാവിലെ കയറിയ അതേ സ്ഥലത്ത് വാ.. പണിയുണ്ട്”
ചില പരിക്കുകളോടെ നമ്പോലന് ഭാവനയുടെ വീട്ടിലെത്തി.
ഭാ:-“ഇതെന്താ എവിടെയെങ്കിലും വീണോ”
ന:-“ചില ഏറ്റുമുട്ടല്‍ വേണ്ടിവന്നു അതാണ്”
ഭാ:-“മുഖത്ത് നീര് വച്ചിട്ടുണ്ടല്ലോ”
ന:-“ഏയ് അത് മുണ്ടിനീരാണ്.അല്ലാതെ തല്ല് കിട്ടിയതൊന്നുമല്ല”.
നമ്പോലന് തിരക്കിട്ട് മുകളിലേക്ക് കയറിപ്പോയി.
******************************************************************************************
ഇതൊക്കെ നടക്കുന്നതിന് മുന്‍പ് മന്ത്രവാദിയുടെ ഗുഹയില്‍.
****ചെറിയ ഫ്ലാഷ് ബാക്ക്***
മന്ത്രവാദി :- “തല്ക്കാലം ഇന്നത്തേക്ക് ഇത് മതി..നാളത്തേക്ക് ഉള്ള സാധനങ്ങള്‍ ഓറ്മ്മയുണ്ടല്ലോ”
മത്തായി:-“ഓ..ഉവ്വ്..എല്ലാം ഞാന്‍ എത്തിക്കാം”
മത്തായി തീക്കുണ്ടത്തിന്റെ ഇടത് വശത്തേക്ക് നടന്നു. മന്ത്രവാദി വലത് വശത്തേക്കും..മന്ത്രവാദി എങ്ങോട്ടാണ് പോയത് എന്ന്
ചൊക്ലിക്ക് മനസിലായില്ല. സഹായി പോയ വഴിയില്‍ അരണ്ട വെളിച്ചം ഉണ്ടായിരുന്നു.
മറ്റ് ആദിവാസികളെ അവിടെ എങ്ങും കാണാനില്ല.
ചൊക്ലിയും അസിനും രക്ഷപെടാന്‍ തീരുമാനിച്ചു. എങ്ങനെ എങ്കിലും ഈ പൂട്ട് പൊളിക്കണം.
ചൊക്ലി തന്റെ മോതിരം കൊണ്ട് പൂട്ടിന്റെ വശത്ത് അമറ്ത്തി.മോതിരത്തില്‍ നിന്നും വന്ന ലേസറ് രശ്മികള്‍
കത്തികൊണ്ട് വെണ്ണ മുറിക്കുന്നത് പോലെ പൂട്ട് മുറിച്ച് രണ്ട് കഷണങ്ങളാക്കി. അവര്‍ സാവധാനം തടവറയുടെ വാതില്‍ തുറന്നു.
ആകെ ഉള്ള ഒരു മങ്ങിയ വെളിച്ചം സഹായി പോയ വഴിയില്‍ മാത്രമാണ്. അഗ്നികുണ്ഡം എരിഞ്ഞടങ്ങിയിരിക്കുന്നു.
അവറ് ശബ്ദമുണ്ടാക്കാതെ നടക്കാന്‍ തുടങ്ങി. ഒരു തുരങ്കത്തിലേക്കാണ് സഹയായി പോയിരിക്കുന്നത്.
കൂരാക്കൂരിരുട്ട്.
എങ്ങുനിന്നോ ഒരു കുറുക്കന് ഓരിയിടാന്‍ തുടങ്ങി.
തുരങ്കത്തില്‍ എവിടെയോ ഉള്ള ഉറവയില്‍ നിന്നും വെള്ളം കുറെശ്ശേ വെള്ളം വരുന്ന ശബ്ദവും കേള്‍ക്കാം.
എങ്കിലും ആരോ തങ്ങളെ പിന് തുടരുന്നതായി ചൊക്ലിക്ക് തോന്നി.അതിനാല്‍ തന്നെ മോതിരത്തില്‍ ഉള്ള സെറ്ച്ച് ലൈറ്റ്
ചൊക്ലി ഉപയോഗിച്ചില്ല. തങ്ങള്‍ നടക്കുന്നപാതയുടെ ഇരുവശവും വലിയ പാറക്കല്ലുകളാണെന്ന് ചൊക്ലി മനസിലാക്കി.
നടക്കുമ്പോള്‍ അസിന്റെ കാല് എന്തിലോ തട്ടി..
“ആഹ്”
ആ ശബ്ദം മറ്റു പലരും കേട്ടതായി ചൊക്ലിക്ക് തോന്നി..
“ടപ് ടപ്ടപ്ടപ്ടപ്ടപ്ടപ്ടപ്“
അതിവേഗത്തിലുള്ള കാലടി ശബ്ദം..ചില കാവല്ക്കാര് തങ്ങളെ പിടിക്കാന്‍ വരുന്നുണ്ടാകണം..
ചൊക്ലി അസിന്റെ കൈപിടിച്ചു..രണ്ടുപേരും ഒരു പാറയ്ക്കടിയിലേക്ക് ഒളിച്ചിരുന്നു.
ചൊക്ലി തന്റെ ബാഗ് തുറന്ന് 2 സ്ണ്ഗ്ലാസുകള് പുറത്തെടുത്തു.
“ഇത് വച്ചോളൂ..ഇരുട്ടത്ത് നടക്കുമ്പോള്‍ സഹായിക്കും”
ഇരുട്ടത്തും ഒരു റഡാറ് ഇമേജ് പോലെ എല്ലാം കാണാന്‍ ആ സ്പെഷ്യല്‍ കണ്ണടകള്‍ അവരെ സഹായിച്ചു.
ഒരു ആദിവാസി തങ്ങളുടെ തൊട്ടു പിറകെ ഉണ്ട് എന്ന് ചൊക്ലി മനസിലാക്കി. സൈലന്‍സര്‍ ഉള്ള ഗണ്‍ എടുത്തു.
അവന് അടുത്തുവന്നതും ചൊക്ലി പുറകില്‍ നിന്ന് അവന്റെ വായപൊത്തിപ്പിടിച്ച് തലയില്‍ നിറയൊഴിച്ചു.
അസിന് ഇതു കണ്ട് പരിഭ്രമിച്ചു.
ചൊക്ലി ശബ്ദമുണ്ടാക്കാതെ ശവം നിലത്തിട്ടു. വീണ്ടും രണ്ടുപേറ് കൂടി അവിടെ വന്നു,അവര്‍ രണ്ടുപേരും അതേപോലെ മരിച്ചുവീണു.
ചൊക്ലിയും അസിനും വീണ്ടും നടക്കാന്‍ തുടങ്ങി. ശക്തമായ മറ്റൊരുകാലോച്ച അവര്‍ കേട്ടു. അവര്‍ വീണ്ടും ഒരു പാറയിടുക്കില്‍ ഒളിച്ചു.
അപ്പോള്‍ ചൊക്ലിക്ക് പ്രതികരിക്കാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ ശക്തമായ ഒരു ചവിട്ട് ചൊക്ലിയുടെ തലയില്‍..ചൊക്ക്ലി തെറിച്ചു വീണു.
മൂക്കില്‍ നിന്നും രക്തം. മുന്നില്‍ അതാ ആജാനബാഹുവായ ഒരു കാട്ടാളന്..
നെഞ്ചത്തൊരു പന്തം കുത്തി നില്പൂ കാട്ടാളന് എന്നു പറഞ്ഞത് പോലെ..
വീണ്ടും ഒരു ചവിട്ട് ..എഴുന്നേല്ക്കാന് ശ്രമിച്ച ചൊക്ക്ലി വീണ്ടും വീഴുന്നു.
മൂന്നാമത്തെ ചവിട്ട് സര്‍വ്വശക്തിയുമെടുത്ത് ചൊക്ലി തടുക്കുന്നു.
പിന്നീട് ഉഗ്രന്‍ സംഘട്ടനം ..ഒടുവില്‍ ചൊക്ലി കാട്ടാളനെ കീഴ്പെടുത്തുന്നു.
അവര്‍ വേഗത്തില്‍ നടന്നു..സഹായി അഥവാ കാപ്പിരിമത്തായി പോയ അതേ വഴിയിലൂടെ...
കൂടുതല്‍ വെളിച്ചവും കാറ്റും അവര്‍ക്ക് കിട്ടിത്തുടങ്ങി.
അവര്‍ മത്തായിയുടെ വീടിന്റെ അടുത്തുള്ള തെങ്ങിന് തടത്തിലാണ് തുരങ്കം അവസാനിച്ചത്.
അവര്‍ തെങ്ങിനു പുറകില്‍ മറഞ്ഞ് നിന്നു..
അതാ മത്തായി സൈക്കിളുമായി പുറത്തേക്ക് പോകുന്നു...
ചൊക്ലി ഞെട്ടി.. കാരണം വേറെ ഒന്നുമായിരുന്നില്ല അതാ നമ്പോലന് ഒരു ആട്ടോറിക്ഷയില്‍ കാപ്പിരിമത്തായിയെ പിന്തുടരുന്നു..
*******************************************************************************************
പരിക്കുകളോടെ നമ്പോലന് വിശ്രമിക്കുന്നു..നമ്പോലന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു.
ചൊക്ലി:- “ഇത് ഞാനാണ് ചൊക്ലി..ഇവിടെ തന്നെഉണ്ട്..”
നമ്പോലന്:-“എവിടെ?”
ചൊക്ലി:-“നീ താമസിക്കുന്ന വീടിനടുത്ത കുളത്തിന്റെ കരയില്‍”
നമ്പോലന്:-“എന്നാല്‍ നീ മുകളിലെ മുറിയിലേക്ക് വരൂ”
ചൊക്ക്ലിവരുന്നതിന് മുന്‍പേ നമ്പോലന്റെ മുറിയില്‍ ഭാവന എത്തി..
തൊട്ടുപുറകേ ചൊക്ക്ലിയും അസിനും..
അസിനെ കണ്ട നമ്പോലനും ഭാവനയും അത്ഭുതപ്പെട്ടു.
നമ്പോലന്:-“ഇവര്‍ ശരിക്കും സിനിമാനടി തന്നെ ആണോ?”
അസിന്:-“അതെ,,എന്താ വിശ്വാസം വരുന്നില്ല അല്ലേ?”
ചൊക്ലി അവിടെ നടന്ന സംഭവങ്ങള്‍ എല്ലാം വിവരിക്കുന്നു.
എല്ലാം കേട്ട് കഴിഞ്ഞ നമ്പോലന്:-“എനിക്ക് ആദ്യമേ ആ മത്തായിയെ സംശയമുണ്ടായിരുന്നു”.
ചൊക്ലി :-“നമുക്ക് സമയം തീരെ ഇല്ല..”
ചൊക്ലി നോക്കിയത് ചുമരില്‍ തൂക്കിയ ക്ലോക്കില്‍ ആയിരുന്നു..അപ്പോഴാണ് അടുത്തുകണ്ട ഒരു ഫോട്ടോ കണ്ടത്.
“ശ്ശെടാ എവിടെയോ കണ്ട് നല്ല പരിചയമുള്ളത് പോലെ തോന്നുന്നു.. ആരായിരിക്കും ? ആ...പോട്ടെ പിന്നെ നോക്കാം ..ആദ്യം നിധി..”
ചൊക്ലി വിചാരിച്ചു.
അപ്പോള്‍ നമ്പോലന്:-“ അല്ല ചൊക്സ്.. നമ്മള് വന്നത് ദാസപ്പന് മുതലാളിയുടെ കൊലയാളിയെ പിടിക്കാന്‍ അല്ലേ?”
ചൊ:-“അതൊക്കെ പിന്നെയും പിടിക്കാമല്ലോ.. ഈ നിധി നമുക്ക് കിട്ടിയാല്‍ പിന്നെയും സമയം കാണുമല്ലോ..”
ന:-“എന്നാല്‍ വേഗം പുറപ്പെടാം”..
അപ്പോള്‍ ഭാവന:-“എന്നാല്‍ ഞാനും വരുന്നു..എനിക്കും കാണണം”
നമ്പോലന്:-“അതിന് ഞങ്ങള്‍ സിനിമാ കാണാന്‍ ഒന്നുമല്ല പോകുന്നത്”
ചൊ:-“സാരമില്ല..പോന്നോട്ടെ”
അവര്‍ തെങ്ങിന് തടത്തിലൂടെ പോകാന്‍ തീറ്ച്ചയാക്കി.
************************************************************************************************
ദാസപ്പന് മുതലാളിയുടെ വീട്.
പരീക്ഷണ ശാലയില്‍ ജി.ബി:- “നമ്പ്യാര്‍..ഉടനെ വരൂ നമ്മുടെ വാഹനം തയ്യാര്‍”
നമ്പ്യാര്‍ ഓടി വരുന്നു.“എവിടെ ..വണ്ടി എവിടെ?”
ജിബി:-“ഇതാ..”
ജിബി കണ്ട്രോളറില് ഉള്ള ഒരു നോബ് തിരിക്കുന്നു. തറയില്‍ ഒരു വാതില്‍ ദൃശ്യമാകുന്നു.
നോബ് ഒന്നുകൂടിതിരിച്ചപ്പോള് ആ വാതില്‍ തുറന്നു..ഒരു പഴയ ലാംബ്രട്ട ആട്ടോറിക്ഷ മുകളിലേക്ക് വന്നു,വാതില്‍ അടഞ്ഞു.
നമ്പ്യാര്‍ ആട്ടോ റിക്ഷ പരിശോധിക്കുന്നു,
നമ്പ്യാര്‍:-“ K.L 13 B 5030 എവിടെന്ന് കിട്ടീ ഈ സാധനം ? ഈ പാട്ട വണ്ടിയിലാണൊ നിധി കൊണ്ടുവരുന്നത്?”
ജിബി:-“ഇതാണ് തുരങ്കത്തിലൂടെ പോകാന്‍ വളരെ ഉത്തമം,മാത്രമല്ല ഇത് ബോമ്പ് പ്രൂഫ് ആണു. ഇതിന്റെ മുകളില്‍ എന്ത് പാറ വീണാലും നമ്മള് സുരക്ഷിതരായിരിക്കും”.
നമ്പ്യാര്‍:-“ബുഹഹഹഹഹഹാഹഹഹഹാഹ”
ജിബി:-“ബുഹഹഹഹഹഹാഹഹഹഹാഹ”
ചിരി നിര്‍ത്തിക്കൊണ്ട് നമ്പ്യാര്‍ :- “അല്ലാ എക്സ്പ്ലൊസീവ്സും ആയുധങ്ങളും എല്ലാം റെഡിയല്ലേ..”
ജിബി:-“എല്ലാം ഈ വണ്ടിയില്‍ തന്നെയുണ്ട്..”
നമ്പ്യാര്‍:-“എന്നാല്‍ വേഗം പുറത്ത് പോകാം”
അവര്‍ ആട്ടോയില്‍ കയറുന്നു.. നമ്പ്യാര്‍ ആട്ടൊ സ്റ്റാര്‍ട്ട് ചെയ്യുന്നു.
ആട്ടോ വീട്ടിന്റെ മുറ്റത്ത് എത്തി. അപ്പോളും ദാസപ്പന് ടെറസ്സിലിരുന്ന് വെള്ളമടിക്കുകയായിരുന്നു.പെട്ടെന്ന് ആട്ടോയുടെ ശബ്ദം കേട്ട ദാസപ്പന് ഞെട്ടി എണീക്കുന്നു.
ബാല്‍ക്കണിയില്‍ നിന്നും പുറത്തേക്ക് എത്തിനോക്കിയ ദാസപ്പന് കാലുതെറ്റി താഴെവീഴുന്നു..വീണത് ആട്ടോയുടെ മുകളില്‍..ബോമ്പ് പ്രൂഫ് ആട്ടോആയതിനാല്
മുകളില്‍ ദാസപ്പന് വീണത് ആട്ടോയിലുള്ളവര് അറിഞ്ഞില്ല.
*************************************************************************************************
നമ്പോലന് പറഞ്ഞതനുസരിച്ച് കോഴിക്കള്ളനെ പിടിക്കാന്‍ ഡ്രൈവര്‍ സുഗുണന് തറവാട്ടിനു മുന്നില്‍ ആട്ടോയുമായി എത്തി.
ദൂരെ നിന്ന് കുറെപ്പേര് തെങ്ങിന് തടത്തില്‍ ഇറങ്ങിപോകുന്നത് കണ്ട സുഗുണന് വണ്ടറടിക്കുന്നു..
“ദൈവമേ..ഇവരെല്ലാരും കൂടി ആ കള്ളനെ പിടിക്കാന്‍ പാതാളത്തിലോട്ട് പോകുകയാണല്ലോ.. ഒരു സഹായത്തിന് ഞാനും വരാം”
സുഗുണന് ഓടി..അവിടെ കണ്ട ഒരു ഉലക്കയും കയ്യില്‍ എടുക്കുന്നു.
“ആ കള്ളനെ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാമല്ലോ”
അവര്‍ അറിയാതെ സുഗുണന് അവരെ പിന്തുടരുന്നു..
**************************************************************************************************
ജിബിയുടെ ആട്ടോ ആള്‍താമസം ഇല്ലാത്ത റോഡരികിലെ ഒരു ചെരിവില്‍ എത്തി.
ജിബി:-“നമ്പ്യാര്‍ വണ്ടി നിറ്ത്തൂ ഇനി ഭൂമിക്കടിയിലേക്കാണ് പോകേണ്ടത്.”
നമ്പ്യാര്‍:-“അതെങ്ങിനെ?”
ജിബി സീറ്റിന് പുറകില്‍ ഉള്ള ഒരു ബട്ടണ്‍ അമര്‍ത്തി ആട്ടോപെട്ടെന്ന് ഭൂമിക്കടിയിലേക്ക് താണ് പോയി..
****
ഭൂമിക്കടിയില്‍ മന്ത്രവാദിയുടെ താവളം..പൂജയ്ക്ക് ഉള്ള ഒരുക്കങ്ങള്‍ നടക്കുന്നു..
അപ്പോള്‍ ചൊക്ക്ലിയും അസിനും രക്ഷപെട്ട കാര്യം അറിഞ്ഞ മന്ത്രവാദി പരിഭ്രാന്തനാകുന്നു.
“എടാ മത്തായീ അവര്‍ എങ്ങിനെയാ പോയത്?”
മത്തായി:-“അറിയില്ലാ”
മന്ത്രവാദി:-“ഹും നിന്നെ ഒക്കെ കാവലിന് വച്ച എന്നെ പറഞ്ഞാല്‍ മതിയല്ലോ”
മത്തായി:-“ഞാന്‍ പോകുമ്പോള്‍ അവര്‍ ഇവിടെയുണ്ടായിരുന്നു..ഇവനെ കാവല്‍ നിറ്ത്തിയിട്ടാ പോയത്”
മത്തായി ആജാന ബാഹുവായ കാവല്‍ കാരനെ ചൂണ്ടിക്കാണിക്കുന്നു.
ആ കാട്ടാളനോട് മന്ത്രവാദി:-“നീ കാരണം അവര്‍ രക്ഷപ്പെട്ടു..ഇനി നിന്നെയും ഈ മത്തായിയെയും ഞാന്‍ ബലി കൊടുക്കും അവര്‍ക്ക് പകരമായി..
മൂന്ന് പേര് എന്തായാലും മരിക്കണം ..നിങ്ങള്‍ക്ക് ആണ് അതിന്റെ ഭാഗ്യം..”
മത്തായിയും കാട്ടാളനും അമ്പരക്കുന്നു.
മന്ത്രവാദി അവിടെ ഉണ്ടായിരുന്ന മറ്റൊരാദിവാസിയോട് ആംഗ്യം കാണിക്കുന്നു. അയാള്‍ മത്തായിയെയും,കാവല്കാരന് കാട്ടാളനെയും തടവില്‍ കഴിയുന്ന
പ്രൊഡ്യൂസര്‍ സൂഡോ സുബ്ബറാവുവിനെയും പിടിച്ച് ബലിക്കളത്തില്‍ ഇരുത്തുന്നു..
അയാള്‍ തന്നെ കോഴികളെയും കൊണ്ടുവരുന്നു...
മന്ത്രവാദി പൂജ ആരംഭിച്ചു. അഗ്നികുണ്ഡം എരിയാന്‍ തുടങ്ങി..മന്ത്രോച്ചാരണങ്ങളും മണിനാദങ്ങളും ഗുഹയില്‍ മുഖരിതമാകുന്നു.
അപ്പോള്‍ വലിയ ശബ്ദത്തോടെ ജിബിയും മറ്റും കയറിയ ആട്ടോ ഗുഹയുടെ മുകള്ഭാഗം തുരന്ന് അഗ്നികുണ്ഡത്തിന് കുറച്ചകലെ വീഴുന്നു.
അതില്‍ നിന്നും ജിബിയും നമ്പ്യാരും ദാസപ്പനും തെറിച്ച് വീഴുന്നു.
മന്ത്രവാദി ഞെട്ടിത്തിരിച്ചു.
“പിടിക്കവരെ..”
കുറെ ആദിവാസികള്‍ അവരെ വളഞ്ഞു,നമ്പ്യാര്‍ തോക്കെടുക്കാന്‍ ശ്രമിച്ചു.ജിബി നമ്പ്യാരെ വിലക്കുന്നു.
ജിബി നമ്പ്യാരോട് കണ്ണടച്ച് കാണിക്കുന്നു.
മന്ത്രവാദി:-“ഹ ഹ ഹ ..ഇതാ എങ്ങുനിന്നോ ബലിക്ക് ഇരയാകാന്‍ മൂന്ന് പേര് വന്നിരിക്കുന്നു. മത്തായീ നിനക്ക് ഭാഗ്യമുണ്ട്”
സന്തോഷത്തോടെ മത്തായിയും കാവല്ക്കാരന് കാട്ടാളനും എണീറ്റ് വന്ന് മൂന്ന്പേരെയും പിടിച്ച് കെട്ടി ബലിക്കളത്തില്‍ ഇരുത്തുന്നു.
ബലിക്കളത്തില്‍ നാലുപേരും പരസ്പരം നോക്കുന്നു. ദാസപ്പനെ കണ്ട നമ്പ്യാര്‍
“എടേ നീ എങ്ങിനെ വന്നു?”
ദാസപ്പന്റെ കിക്ക് അപ്പോഴേക്കും പോയിരുന്നു..
ദാസപ്പന്:-“ഞാന്‍ ടെരസ്സില്‍ നിന്നു ഒരു ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണു..പിന്നെ ഇപ്പോഴാ ബോധം വീണത്”.
നമ്പ്യാര്‍ ജിബിയെ നിസ്സഹായനായി നോക്കുന്നു.
മന്ത്രവാദി:-“ശബ്ദമുണ്ടാക്കരുത്”
മന്ത്രവാദി കുറച്ച് ഭസ്മം തീ കുണ്ഡത്തിലിടുന്നു തീ നീല നിറത്തില്‍ ആളിക്കത്തുന്നു.
സുബ്ബറാവുവിന്റെയും ദാസപ്പന്റെയും നമ്പ്യാരുടെയും മുഖത്ത് നിരാശയും ഭയവും..ജിബി എന്തോ ആലോചിക്കുന്നു.
അപ്പോഴേക്കും ചൊക്ലിയും സംഘവും അവിടെ എത്തുന്നു. ഒരു പാറയ്ക്ക് പിന്നില്‍ തീക്കുണ്ഡത്തിനും മന്ത്രവാദിക്കും കുറച്ച് പുറകിലാണ്
അവറ് ഉള്ളത്.. അവര്‍ മന്ത്രവാദിയെയും ബലിത്തളത്തിലിരിക്കുന്നവരെയും കാണുന്നു. കുറച്ച് ദൂരെ കുന്തധാരികളായ ആദിവാസികളെയും.
മന്ത്രവാദിയുടെ മുഖം തീയുടെ പ്രകാശത്തില്‍ അധികം വ്യക്തമായിരുന്നില്ല.
അവിടെ ദാസപ്പനെ കണ്ട ചൊക്ലിയും നമ്പോലനും ഞെട്ടുന്നു.
ഇത് ദാസപ്പന് തന്നെയല്ലേ ? നമ്പോലനു സംശയം
ചൊക്ലി കോട്ടിന്റെ കീശയില്‍ നിന്നും ദാസപ്പന്റെ ഫോട്ടോ എടുത്തു നോക്കുന്നു..
“അതെ”..
“എന്നാല്‍ ദാസപ്പനെ ആദ്യം രക്ഷിക്കണം... എന്തായാലും പ്രമോഷന് ഉറപ്പാ”..
ചൊക്ലി:-“എന്താണ് ഇവരുടെ പരിപാടി എന്ന് നോക്കാം”
...
അപ്പോള്‍ നമ്പോലന്റെ ചുമലില്‍ സുഗുണന് തോണ്ടുന്നു.
“സാര്‍ ഞാന്‍ വന്നു സാര്‍”
ചൊക്ലി,നമ്പോലന്,അസിന്, ഭാവന എന്നിവര്‍ തിരിഞ്ഞു നോക്കി.
അമ്പരന്ന നമ്പോലന് സുഗുണനോട് മിണ്ടരുത് എന്ന് ആംഗ്യം കാട്ടി.
പൂജ പുരോഗമിക്കുന്നു. തീക്കുണ്ഡം ആളിക്കത്തി.
മന്ത്രവാദി:-“ആദ്യം കോഴികളെ കൊണ്ടുവരട്ടെ”
കാട്ടാളന് കോഴികളെ കൊണ്ടുവരുന്നു
മന്ത്രവാദി കോഴികളെ കൊല്ലാന്‍ വാള് എടുത്തു ഓങ്ങുന്നു.
അപ്പോള്‍ സുഗുണന്
“ദേ ആ താടിക്കാരന് കോഴികളെ ഇപ്പോ കൊല്ലും കേട്ടാ..”
മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ സുഗുണന് കയ്യിലെ ഉലക്കയെടുത്ത് മന്ത്രവാദിക്ക്
നേരെ ഒറ്റയേറ്.. തലയില്‍ ഏറ്കൊണ്ട മന്ത്രവാദി തെറിച്ചു വീഴുന്നു.
“അയോാ... ശത്രുക്കള്‍... പിടിക്കവരെ...”
കുറെ ആദിവാസികള്‍ അവിടെക്ക് ഓടീവന്നു അവരെ അഞ്ചുപേരെയും പിടിച്ച് കെട്ടാനൊരുങ്ങുന്നു..
അപ്പോളാണ് ഭാവന മന്ത്രവാദിയുടെ കണ്ണുകളിലേക്ക് നോക്കുന്നത്...
“ങേ.. ഇത് മുത്തശ്ശന് അല്ലേ...”
സന്തോഷത്തോടെ ഭാവന “മുത്തശ്ശാാ എന്ന് വിളിക്കുന്നു..”
മന്ത്രവാദി:- “കൊച്ചുമോളെ...”..
മന്ത്രവാദിയുടെ കണ്ണുകള്‍ നിറഞ്ഞു.. മുത്തശ്ശന് കൊച്ചുമോളെ കെട്ടിപ്പിടിക്കുന്നു..
പക്ഷേ..അല്പ നേരത്തിനുള്ളില്‍ മുത്തശ്ശന്റെ ഭാവം മാറുന്നു.
“ഇല്ലാ.. എനിക്ക് ഭൂമിയില്‍ ആരും ഇല്ല..എനിക്ക് പണമാണ് വേണ്ടത്.. പിടിച്ചുകെട്ടിന്‍ ഇവരെ എല്ലാം”
മുത്തശ്ശന്റ്റെ ഭാവമാറ്റം കണ്ട ഭാവന വീണ്ടും കരയുന്നു.. അവറ് അഞ്ചുപേരും ബന്ധനത്തില്‍..
നമ്പോലന് ഉടനെ തന്റെ ഇന്‍ വിസിബിലിറ്റി ചാക്ക് ഏടുത്ത് അദൃശ്യനാകുന്നു.. ആദിവാസികള്‍ പരിഭ്രാന്തരാകുന്നു.
തക്കം കിട്ടിയ ചോക്ലി അവരെ ആക്രമിക്കുന്നു.
ഈ സംഘട്ടനം നടക്കുമ്പോഴും മന്ത്രവാദി പൂജ തുടങ്ങുന്നു..
അദൃശ്യനായ നമ്പോലന് ജയനെയും ക്യാപ്റ്റന്‍ രാജുവിനെയും മൊബൈലില്‍ വിളിക്കുന്നു”
“ബോസ് ഇവിടേ ഉടനെ വരണം..ഞങ്ങള്‍ എവിടെയാണ് ഉള്ളത് എന്ന് അറിയാമല്ലോ..”
“അറിയാം.. ഞങ്ങള്‍ 5 മിനിറ്റ് കൊണ്ട് എത്താം”
ജയനും ക്യാപ്റ്റന്‍ രാജുവും ആയുധങ്ങളും മറ്റുമായി സൂപ്പര്‍ സോണിക്ക് അണ്ടറ് ഗ്രൌണ്ട് എസ്കവേറ്ററില്‍ കയറുന്നു...
ഗുഹയില്‍ പൂജനടക്കുന്നു,,,സംഘട്ടനവും.. നമ്പോലന് അദൃശ്യനായി ആദിവാസികളെ ആക്രമിക്കുന്നു..
അതിനിടയില്‍ ഒരു കാട്ടാളന് സുഗുണനെ എടുത്തിട്ടു പെരുമാറുന്നു..
സു:-“ആരെങ്കിലും എന്നെ രക്ഷിക്കൂൂ”
ചൊക്ലി ആ കാട്ടാളനെ ആക്രമിക്കുന്നു..
നമ്പോലന്റെ ഇന്‍ വിസിബിലിറ്റി ചാക്ക് നമ്പോലനെ പൂറ്ണ്ണമായി മൂടീയിരുന്നീല്ല.
ഒരു കാട്ടാളന് ഇതെ മനസിലാക്കി ചാക്ക് എടുത്ത് മാറ്റുന്നു..തന്നെ മറ്റുള്ളവര്‍ക്ക്
കാണാം എന്ന് നമ്പോലന് മനസിലാക്കുന്നില്ല.. നാലഞ്ച് ചവിട്ടും കുത്തും കിട്ടിയപ്പോള്‍ നമ്പോലന് കാര്യം പിടികിട്ടി..
അതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഭാവനയെയും അസിനെയും ഒരു കാട്ടാളി സ്ത്രീ കെട്ടിയിടുന്നു.
ചൊക്ലിയെ മൂന്ന് പേറ് ആക്രമിക്കുന്നു. സുഗുണനും നമ്പോലനും തല്ല് കിട്ടി നിലത്ത് കിടക്കുന്നു.അതിനിടയില്‍ സുബ്ബരാവുവും
ജിബിയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഒരു കാട്ടാളന് അവരെ അടിച്ച് വീഴ്ത്തുന്നു. അടികിട്ടിയില്ലെങ്കിലും കൂടുതല്‍ അടി ഒഴിവാക്കാന്‍ ദാസപ്പന് ബോധംകെട്ടതായി അഭിനയിക്കുന്നു.
ദാസപ്പന്റെ ജൂബയുടെ പോക്കറ്റില്‍ ഉള്ള വിസ്കി നമ്പ്യാര്‍ ഹോമകുണ്ഡത്തിലേക്ക് ഒഴിച്ചു.
ഹോമം കലക്കിയതില്‍ ക്രുദ്ധനായ മന്ത്രവാദി “ഓം ഹ്രീം ശ്രീ പെരുമ്പാമ്പായ സ്വാഹാ” എന്ന മന്ത്രം ചൊല്ലുന്നു.
അപ്പോള്‍ അഗ്നികുണ്ഡത്തില്‍ നിന്നും അനേകം പെരുമ്പാമ്പുകള്‍ വന്ന് ആദിവാസികളും മന്ത്രവാദികളും മത്തായിയും ഒഴികെ എല്ലാവരെയും വളയുന്നു,,..
അവര്‍ എല്ലാം ശബ്ദമുണ്ടാക്കുന്നു.. അപ്പോഴേക്കും ക്യാപ്റ്റന്‍ രാജുവും എത്തുന്നു..
“ഇത്രയും പെരുമ്പാമ്പുകള്‍... എനിക്ക് ഒരു വര്‍ഷം മുഴുവന്‍ കഴുത്തില്‍ ഇട്ടുനടക്കാമല്ലോാാ”
ഇത് ആക്രോശിച്ച ജയന് ഓരൊ പെരുമ്പാമ്പുകളെ ആയി പിടിച്ച് കഴുത്തിലിടുന്നു.
രാജു ദാസപ്പനെയും ജിബിയെയ്യും നമ്പ്യാരെയും രക്ഷപെടുത്തുന്നു..
അതിനിടയില്‍ മത്തായി മൂന്ന് കോഴികളെ കൊന്ന് കുണ്ഡത്തിലിടുന്നു.
മന്ത്രവാദി:-“സബാഷ്...ഇനി മൂന്ന് മനുഷ്യ ശവങ്ങള് ഇതില്‍ വീണാല്‍ നമുക്ക് നിധി എടുക്കാം”
ഇതുകേട്ടതും മത്തായി കത്തിയെടുത്ത് സൂഡോ സുബ്ബറാവുവിനെ കുത്താന്‍ ശ്രമിക്കുന്നു.ചൊക്ക്ലി തടയുന്നു..
സംഘട്ടനം...ജിബി തോക്കെടുത്ത് ദാസപ്പനെ കൊല്ലാന്‍ ശ്രമിക്കുന്നു. രാജുവും ജിബിയും സംഘട്ടനത്തില്‍...
ഡിഷ്യൂം ഡിഷ്യൂം ഡിഷ്യൂം..ചില ആദിവാസികള്‍ നമ്പോലനെയും സുഗുണനെയും തള്ളി തീയ്യിലിടാന് നോക്കുന്നു..
കുതറിയോടിയ നമ്പോലന് സുഗുണന്റെ ഉലക്കയെടുത്ത് ഒരു കാട്ടാളന്റെ അടിച്ച് തെറിപ്പിച്ച് തീയിലിടുന്നു..
ഇതൊക്കെ കണ്ടിട്ടും കുലുങ്ങാത്ത മന്ത്രവാദി:-“ഇനിയും രണ്ടെണ്ണം വേണം..”
മത്തായിയും ജിബിയും നിധിയുടെ കാര്യം ഓറ്ത്ത് ആറ്ത്തിയുള്ള മൃഗങ്ങളായി.. മത്തായി സുഗുണനെ കൊല്ലാന്‍ വരുന്നു ജയന് സുഗുണനെ രക്ഷിക്കുന്നു..
ജിബി തോക്കെടുത്ത് ദാസപ്പനെ വെടിവയ്ക്കുന്നു രാജു ദാസപ്പനെ പിടിച്ച് മാറ്റുന്നു..
ഡിഷ്യൂം ഡിഷ്യൂം ഡിഷ്യൂം.. എങ്ങും വെടിയുണ്ടയുടെ ശബ്ദവും നിലവിളികളും...ഡിഷ്യൂം ഡിഷ്യൂം ഡിഷ്യൂം..ഡിഷ്യൂം ഡിഷ്യൂം ഡിഷ്യൂം..“
അതിനിടയില്‍ നമ്പ്യാര്‍ ഓട്ടൊയില് നിന്നും ബോംബ് ഏടുത്ത് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.ജയന് ചില പെരുമ്പാമ്പുകളെ ഞെക്കി കൊല്ലുന്നു,,
അപ്പോള്‍ ഒരു പെണ് പെരുമ്പാമ്പ്.. ജയേട്ടാ എന്നെ കൊല്ലരുത്.. ഞാന്‍ ജയേട്ടന്റെ ആരാധികയാണു..പെരുമ്പാമ്പിന്റെ ഭാഷ മനസിലാക്കിയ ജയന് അവളെ കഴുത്തിലണിയുന്നു,,
ഇതിനിടയില്‍ ഇനി രണ്ട് പേറ് കൂടി തീകുണ്ഡത്തില്‍ മരിച്ചുവീണാല്‍ നിധി കിട്ടുമെന്ന് സുബ്ബറാവു മനസിലാക്കുന്നു.. അയാള്‍ ആരെയെങ്കിലും കൊന്നാല്‍ മതി എന്ന നിലയിലെത്തുന്നു..
സുബ്ബറാവു നമ്പ്യാരെ ആക്രമിക്കുന്നു...
ഡിഷ്യൂം ഡിഷ്യൂം ഡിഷ്യൂം..ഡിഷ്യൂം ഡിഷ്യൂം ഡിഷ്യൂം..ഡിഷ്യൂം ഡിഷ്യൂം ഡിഷ്യൂം..ഡിഷ്യൂം ഡിഷ്യൂം ഡിഷ്യൂം..ഡിഷ്യൂം ഡിഷ്യൂം ഡിഷ്യൂം..ഡിഷ്യൂം ഡിഷ്യൂം ഡിഷ്യൂം..
ബന്ധനത്തിലായ അസിനും ഭാവനയും പേടിച്ച് നിലവിളിക്കുന്നു.
സുബ്ബറാവു അവസാനം അവിടെ നിലത്ത് വീണ ഉലക്കയെടുത്ത് മത്തായിയെ അടിക്കുന്നു മത്തായി വീഴുന്നു. വീഴുന്നതിന് മുന്‍പ് തന്റ്റെ കയ്യിലെ വാള് എടുത്ത്
സുബ്ബറാവുവിനെ കുത്തുന്നു..രണ്ടുപേരും അഗ്നിയില്‍ വീഴുന്നു..എന്നാല്‍ ഞാന്‍ ഒരാളെകൂടി വീഴ്ത്തും എന്ന ഭാവത്തില്‍ മത്തായി അഗ്നികുണ്ഡത്തിന് സമീപം നിന്ന
ജിബിയുടെ കാലും പിടിച്ച് വലിക്കുന്നു..അങ്ങനെ നാലുപേരും അഗ്നിയിലേക്ക്...
അന്ഗ്നികുണ്ഡത്തില് നിന്നും നിധി പുറത്തേക്ക് വരാന്‍ തുടങ്ങി..
ഇനി നിധി തനിക്ക് മാത്രം വേണം..നമ്പ്യാര്‍ തീരുമാനിച്ചു.ആട്ടോ റിക്ഷയില്‍ കൊണ്ടുവന്ന ബോംബുകള്‍ എല്ലാസ്ഥലത്തും എറീയുന്നു.
പക്ഷേ അത് കൂടൂതല്‍ അപകടം ഉണ്ടാക്കുന്നു. ഗുഹയിടിഞ്ഞ് വീഴാന്‍ തുടങ്ങുന്നു.. ഒരു വലിയ പാറക്കഷണം മന്ത്രവാദിയുടെ തലയില്‍ വീഴുന്നു..
മന്ത്രവാദി ബോധംകെടുന്നു..
“മുത്തശ്ശാാാ” ഭാവന നിലവിളിക്കുന്നു,,
കൂടുതല്‍ പാറക്കഷണങ്ങള്‍ വീഴുന്നു. ജയന് ഭാവനയെയും അസിനെയും എസ്കവേറ്ററില്‍ കയറ്റുന്നു.. നമ്പ്യാര്‍ എന്നിട്ടും കൂസാതെ
സ്വര്‍ണ്ണം സൂട്കേസില്‍ നിറയ്ക്കുന്നു.
ജയന് നമ്പോലനെയും സുഗുണനെയും പാറകള്‍ക്ക് ഇടയില്‍ നിന്നും രക്ഷിക്കുന്നു,നമ്പ്യാരുടെ തലയില്‍ കൂടുതല്‍ പാറകള്‍ വീഴുന്നു..
എന്നിട്ടും ആറ്ത്തി തീരുന്നില്ല.. നമ്പ്യാര്‍ വീഴുന്നു.. കയ്യില്‍ നിന്ന് സൂട്കേസ്സ് ജയന് കിട്ടുന്നു..രാജു അതിനിടയില്‍ മന്ത്രവാദിയെ രക്ഷിച്ച് എസ്കവേറ്ററില്‍ കയറ്റുന്നു..
എസ്കവേറ്റര്‍ ഗുഹ കടന്നതും അവിടേ ഒരു വലിയ സ്ഫോടനം ഉണ്ടായതും ഒരുമിച്ചായിരുന്നു.
*******************************************************
ആശുപത്രി.
മന്ത്രവാദി മുത്തശ്ശന് പരിക്കുകളോടെ ബെഡില്‍.ബാക്കിയുള്ളവര്‍ ചുറ്റും.മറ്റൊരു ബെഡ്ഡില്‍ ദാസപ്പന് മുതലാളി കാലൊടിഞ്ഞ് കിടക്കുന്നു. ജയന് ഒഴികെ ബാക്കി എല്ലാവരുടെയും ശരീരത്തില്‍ ഒന്നിലധികം
ബാന്ഡേജുകള്,പ്ലാസ്റ്ററുകള്‍. സുഗുണന്റെയും നമ്പോലന്റെയും കൈ ഒടിഞ്ഞ് പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു.ജയന്റെ കഴുത്തില്‍ പെരുമ്പാമ്പ്.
ഭാവന മുത്തശ്ശന്റെ കൈ പിടിച്ച് കരയുന്നു. മുത്തശ്ശിയും താണ്ഡമ്മയ്യും ബെഡ്ഡിനടുത്ത് തലയില്‍ കൈവച്ച് ഇരിക്കുന്നു.
മുത്തശ്ശന്റെ ഒരു കൈ മുറിച്ചുമാറ്റിയിരിട്ടുണ്ട്.
മുത്തശ്ശന് :- “ഇനി ഞാന്‍ നിങ്ങളെ വിട്ടിട്ട് പോകില്ല.. എന്റെ കുറ്റത്തിന്റ്റെ ശിക്ഷ എനിക്ക് കിട്ടി.”
എല്ലാവരുടെയും മുഖത്ത് പുഞ്ചിരി.
സൂട്കേസില്‍ ഉണ്ടായിരുന്ന സ്വറ്ണം അവര്‍ പങ്കിട്ടെടുത്തു.പിറ്റെ ദിവസം സി.ഐ.ഡി സംഘം
യാത്രതിരിക്കുന്നു.
നമ്പോലന് ഭാവനയോട് യാത്രപറയുന്നു..
നമ്പോലന് ഭാവനയുടെ കൈ പിടീച്ച് കൊണ്ട് :-“ഞാന്‍ ഉടനെ തിരിച്ച് വരാം..നിന്നെ കൊണ്ട് പോകാന്‍”
കണ്ണീരോടെ ഭാവന ടാറ്റാ പറയുഞ്ഞു.
പിറ്റേന്ന്
ചൊക്ക്ലി അസിനെ ചെന്നെയിലെ സ്റ്റുഡിയോവില്‍ ഡ്രോപ്പ് ചെയ്യുന്നു.
അസിന് ചൊക്ക്ലിക്ക് തന്റെ വിസിറ്റിങ്ങ് കാറ്ഡ് കൊടുക്കുന്നു.. “താങ്ക്സ്.. താങ്ക്സ് ഫോറ് എവരിതിംഗ്..സമയം കിട്ടുമ്പോള്‍ എന്നെ വിളിക്കണം ട്ടൊ”
ചൊക്ക്ലി ശൃംഗാരത്തോടെ അസിന്റെ കൈ പിടിക്കുന്നു..പിന്നെ ടാറ്റാ പറയുന്നു.
ഒരാഴ്ച കഴിഞ്ഞു, ദാസപ്പന് മുതാളിയെ ഡിസ്ചാറ്ച് ചെയ്തു..ദാസപ്പന് കഷ്ടിച്ച് വടിയുടെ സഹായത്താല്‍ നടക്കാം.
സുഗുണന് തന്റെ പുതിയ കാറില്‍ ദാസപ്പന് മുതലാളിയെ ബംഗ്ലാവില്‍ കൊണ്ടുവിട്ടു.അവര്‍ രണ്ടുപേരും ചേറ്ന്ന് പുതിയ ബിസിനസ് ആരംഭിച്ചു.
**************************************************************
2011 ഒക്റ്റോബറ് 10 .കുറച്ച് ചാറ്റല്‍ മഴ് പെയ്യുന്നു. ഊട്ടിയിലെ ഒരു ബംഗ്ലാവിനു മുന്നില്‍ ഒരു ലാംബ്രട്ട ആട്ടോ വന്നു നിന്നു.നമ്പര്‍ K.L 13 B 5030
അതില്‍ നിന്നും മുഖത്തെല്ലാം മുറിപ്പാടുകളോടെ ഒരാള്‍ ഇറങ്ങി വന്നു..അനന്തന് നമ്പ്യാര്‍..
############################################################################
കഥ ഇവിടെ അവസാനിക്കുന്നില്ല
############################################################################
രചന: യു.അജിത്ത് കുമാര്‍
jorayittundu
മറുപടിഇല്ലാതാക്കൂit was a good read :)
മറുപടിഇല്ലാതാക്കൂeventhough most of it made no sense or logic :)
who cares hehehe
kidillam...
മറുപടിഇല്ലാതാക്കൂwww.Nidh.in
thanks Gokul,Jaggu,Nithin
മറുപടിഇല്ലാതാക്കൂവായിച്ചു തീര്‍ക്കാന്‍ അല്പം മിനക്കെട്ടെങ്കിലും ബോറടിച്ചില്ല...:P
മറുപടിഇല്ലാതാക്കൂനര്മ്മം നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്....
ചെറിയ സംഭവങ്ങള്‍ ആക്കി ചുരുക്കിയാല്‍ വായിക്കാന്‍ എളുപ്പമാവും !
സംഭവം കൊള്ളാം ..ബട്ട് കാര്യമായിട്ടു ഒന്നും അങ്ങട് മനസിലായില്ല..സാരമില്ല....അടുത്ത പാര്‍ട്ട് കലക്കണം.. :)
മറുപടിഇല്ലാതാക്കൂ